19 April Friday

എരമല്ലൂരിൽ സിഗ്‌നൽ സംവിധാനം നിലച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
അരൂർ
ദേശീയപാതയിൽ എരമല്ലൂർ ജങ്ഷനിലെ സിഗ്‌നൽ സംവിധാനം താറുമാറായി. വാഹനം ഇടിച്ച് തകർന്ന സിഗ്‌നൽ പോസ്‌റ്റ്‌ ഏത്‌ സമയവും റോഡിലേക്ക് പതിക്കാം. ജങ്ഷന്റെ ഇരുഭാഗത്തും ഓട്ടോ, ടാക്‌സി സ്‌റ്റാൻഡുകളാണ്. എഴുപുന്ന ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകൾ സമയക‌ൃത്യതയില്ലാതെ തിരിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചേർത്തല ഭാഗത്തേക്ക് പോകേണ്ട ബസ് യാത്രികർ സ്‌റ്റോപ്പിൽ എത്താൻ ഏറെ സമയം കാത്തുനിൽക്കേണ്ടിവരുന്നു. അടിക്കടി ഉണ്ടാകുന്ന വാഹനാപകടംമൂലം ദേശീയപാതയിലെ വഴിവിളക്കുകൾ തെളിയുന്നില്ല. 15 ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച ഹൈമാസ്‌റ്റ്‌ ലൈറ്റും കണ്ണടച്ചിട്ട് മാസങ്ങളായി. ദേശീയപാതയോരത്തുള്ള  ഓട്ടോറിക്ഷാ സ്‌റ്റാൻഡിൽ വെളിച്ചമില്ലാത്തതിനാൽ അപകടസാധ്യതയുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top