19 April Friday

പിടി കൊടുക്കല്ലേ

സ്വന്തം ലേഖകന്‍Updated: Monday Oct 19, 2020
ആലപ്പുഴ
കോവിഡ് പ്രതിദിന രോ​ഗികളുടെ എണ്ണത്തിലും രോ​ഗമുക്തരുടെ എണ്ണത്തിലും ചെറിയ കുറവ്‌. ഞായറാഴ്‌ച 385 പേർക്ക് മാത്രമാണ് രോഗം. 12 ദിവസങ്ങൾക്കുശേഷമാണ്  പ്രതിദിനരോ​ഗികൾ 400ൽ കുറയുന്നത്. 368 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. രണ്ട് ദിവസം 897 പേർ രോഗമുക്തരായി. ഞായറാഴ്‌ചത്തെ രോ​ഗികളിൽ 96 ശതമാനവും സമ്പർക്കത്തിലൂടെയാണ്. 373 പേർ.    
   ആലപ്പുഴ പ്രദേശത്ത്‌ കടുത്ത ആശങ്ക തുടരുകയാണ്‌.  76 പേർക്കാണ്  സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. നാല് ദിവസത്തിനിടെ 278 പേർക്കാണ് രോ​ഗം. പുന്നപ്ര തെക്ക് രോ​ഗികൾ കുറഞ്ഞു. ശനിയാഴ്‌ച 106 പുതിയ രോ​ഗികളുണ്ടായിരുന്നെങ്കിൽ ഞായറാഴ്‌ചയത് 23 ആയി കുറഞ്ഞു. രാമങ്കരി 44, പുളിങ്കുന്ന് 34, ചേർത്തല തെക്ക് 28, വെൺമണി 15, തൈക്കാട്ടുശേി 11, ഏഴുപുന്ന, കഞ്ഞിക്കുഴി 10 വീതം,  പാണാവള്ളി ഒമ്പത്, മണ്ണഞ്ചേരി, ചമ്പക്കുളം, ചുനക്കര എട്ട് വീതം, അമ്പലപ്പുഴ വടക്ക്, ആര്യാട്, പാണ്ടനാട്, പട്ടണക്കാട്, പുന്നപ്ര വടക്ക്, തണ്ണീർമുക്കം ആറുവീതം എന്നിങ്ങനെയാണ് രോ​ഗികൾ കൂടിയ പ്രദേശങ്ങൾ. 28 പ്രദേശങ്ങളിൽ പുതിയ രോഗികളില്ല. 
  കഴിഞ്ഞ ഒരാഴ്‌ചയിൽ 3660 പുതിയ രോ​ഗികളുണ്ടായി. ഇതിൽ 3526 സമ്പർക്ക രോ​ഗികളും. 
ആകെ രോ​ഗികളുടെ എണ്ണം 24,373 ആയി. സമ്പർക്കത്തിലൂടെ 21,771 പേർക്ക്‌. ആകെ 17,692പേർ രോഗമുക്തരായി. 6699 പേർ ചികിത്സയിലുണ്ട്.  4525 പേർ വീടുകളിലും 1395 പേർ പ്രഥമ ചികിത്സാകേന്ദ്രങ്ങളിലും 299 പേർ ആശുപത്രികളിലുമാണ്. 
67 കേസുകള്‍
ആലപ്പുഴ 
ജില്ലയിൽ ലോക്ഡൗൺ ലംഘനത്തിന്‌ 67 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 34 പേരെ അറസ്‌റ്റു ചെയ്‌തു. മാസ്‌ക്‌ ധരിക്കാത്തതിന് 332 പേർക്കെതിരെയും സാമൂഹ്യ അകലം പലിക്കാത്തതിന് 1295 പേർക്കെതിരെയും നടപടിയുണ്ട്‌. നിരോധനാജ്ഞ ലംഘിച്ച 16 കേസുകളിലായി  109  പേർക്കെതിരെ കേസുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top