29 March Friday
പാത ഇരട്ടിപ്പിക്കൽ

കോട്ടയത്ത്‌‌‌ 5 പ്ലാറ്റ്‌ഫോം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കോട്ടയം
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വരുന്നത്‌ അഞ്ച്‌ പ്ലാറ്റ്‌ഫോം. സർവീസ്‌ ട്രെയിനുകൾക്ക്‌ മാത്രമായി നിലവിലുള്ള മൂന്നെണ്ണം കൂടാതെ രണ്ട്‌ പ്ലാറ്റ്‌ഫോംകൂടി‌ പുതുതായി നിർമിക്കും‌. സ്‌റ്റേഷന്റെ കിഴക്കുഭാഗത്തായി‌ പുതിയ പ്ലാറ്റ്‌ഫോം വരും‌. കൂടാതെ ആറാമതൊരു ലൈൻ ഗുഡ്‌സ്‌ ട്രെയിനുകൾക്കായി നിർമിക്കും‌.
ഇതിനായി നിലവിലുള്ള ഗുഡ്‌ഷെഡ്‌ യാർഡ്‌ മാറ്റി സ്ഥാപിക്കും‌. ഇതിനുള്ള നിർമാണ ജോലികൾ ആരംഭിച്ചു‌. റെയിൽവേ സ്ഥലത്തിന്റെ കിഴക്ക്‌ അതിർത്തിയിൽ ഏകദേശം ഒരുകിലോമീറ്റർ നീളത്തിൽ മതിൽ നിർമാണം തുടങ്ങി. ഇതിനുശേഷം നിലവിലുള്ള ഗുഡ്‌ഷെഡ്‌ റോഡ്‌ പൊളിച്ചുമാറ്റും.  
ഏറ്റുമാനൂർ–-കോട്ടയം(10 കിലോമീറ്റർ), ചിങ്ങവനം–-കോട്ടയം(7 കിലോമീറ്റർ) ഭാഗംകൂടി രണ്ടാംപാത പൂർത്തിയാകുന്നതോടെ തിരുവനന്തപുരം– എറണാകുളം റൂട്ടിൽ ഇരട്ടപ്പാത യാഥാർഥ്യമാകും. ഈ മേഖലയിലും ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികൾ പൂർത്തിയായി‌. ചെറുതും വലുതുമായ പാലങ്ങൾ ആദ്യം പണിയേണ്ടതുണ്ട്‌. പുതിയ പാതയ്‌ക്കായി അളന്നിട്ട ഭാഗങ്ങളിൽനിന്ന്‌ മണ്ണെടുപ്പും പൂർത്തീകരിക്കണം. ഇതിനുശേഷം പാളം നിർമാണം തുടങ്ങും.
പ്ലാന്റേഷൻ കോർപറേഷൻ ഓഫീസ്‌ ഭാഗത്തെ മണ്ണെടുപ്പ്‌ നടക്കുന്നുണ്ട്‌. മീനച്ചിലാറിന്‌ കുറുകെ നീലിമംഗലത്തും കൊടൂരാറിനുകുറുകെ കോടിമതയിലും പാലംപണി ആരംഭിച്ചു. 
പാളം നിർമാണം ആരംഭിക്കുന്നതിനുമുമ്പുള്ള ജോലികൾ പൂർത്തീകരിക്കാൻ ഒരുവർഷം വേണ്ടിവരുമെന്നാണ്‌ സൂചന. കുറുപ്പന്തറ–-ചിങ്ങവനം റീച്ചിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾക്കായി ഇതിനകം നൂറുകോടി രൂപയോളം ചെലവഴിച്ചു‌. പുതിയപാത വരുന്നതോടെ മാത്രമേ കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ പരാധീനതകൾക്ക്‌ പരിഹാരമാകൂ. ടിക്കറ്റ്‌ കൗണ്ടർ ഉൾപ്പെടെയുള്ള സേവനങ്ങൾ സ്‌റ്റേഷന്റെ കിഴക്കുഭാഗത്തും ക്രമീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top