17 December Wednesday

ഷോപ്സ് ആൻഡ്‌ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
തൊടുപുഴ
ഷോപ്സ് ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ്  എംപ്ലോയിസ് യൂണിയൻ(സിഐടിയു) 22ന്  പകൽ മൂന്നിന്‌ തൊടുപുഴയിൽ സംസ്ഥാന വാഹനപ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകും. സ്വാഗതസംഘം രൂപീകരണയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ ഉദ്ഘാടനംചെയ്തു. ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ബഹുരാഷ്ട്ര കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളിദ്രോഹ ലേബർകോഡുകൾ പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, ഷോപ്പ് മേഖലയിൽ ഇഎസ്ഐ, പിഎഫ് എന്നിവ കർശനമായി നടപ്പിലാക്കുക. ഷോപ്പ് തൊഴിലാളികളുടെ മിനിമംവേതനം പരിഷ്‌കരിക്കുക, ഇരിപ്പിട അവകാശവും, ക്ഷേമനിധിയും കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ജാഥയാണ് തൊടുപുഴയിൽ എത്തിച്ചേരുന്നത്.  
  ചടങ്ങിൽ സിഐടിയു ഏരിയ കോ ഓർഡിനേറ്റർ എം ആർ സഹജൻ അധ്യക്ഷനായി. അജയ് ചെറിയാൻ തോമസ്, കെ വിജോയി, വി ബി ജമാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ആർ സോമൻ(രക്ഷാധികാരി), എം ആർ സഹജൻ(ചെയർമാൻ), അജയ് ചെറിയാൻ തോമസ് (കൺവീനർ), വി ബി ജമാൽ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top