കാസർകോട്
അനന്തപുരം വ്യവസായ പാർക്കിൽ ഒറ്റദിവസം ഉദ്‌ഘാടനം ചെയ്‌തത് 13 വ്യവസായ സ്ഥാപനങ്ങൾ. ജില്ലയുടെ വ്യാവസായിക മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിതെന്ന് ഉദ്‌ഘാടനം നിർവഹിച്ച മന്ത്രി പി രാജീവ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 13 വ്യവസായ സ്ഥാപനങ്ങൾ ഒരുദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കേരളത്തിന്റെ പുറത്തുനിന്നും വ്യവസായികൾ കേരളത്തിലേക്ക് നിക്ഷേപവുമായി വരികയാണെന്നും മന്ത്രി പറഞ്ഞു.
എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷനായി. കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവ, പഞ്ചായത്തംഗം ജനാർദ്ദന പൂജാരി, എസ് രാജാറാം, കെ എസ് സഹിത എന്നിവർ സംസാരിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ സ്വാഗതവും പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..