10 July Thursday
കെഎച്ച്‌എസ്‌എസ്‌എൽഎയു ജില്ലാ സമ്മേളനം

ലാബ് അസിസ്റ്റന്റുമാരുടെ 
ടെസ്റ്റ് സംവിധാനം ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
പാലക്കാട്
ലാബ് അസിസ്റ്റന്റുമാരുടെ ടെസ്റ്റ് സംവിധാനം പൂർണമായും ഒഴിവാക്കി ഇൻ സർവീസ് കോഴ്സ് നടത്തണമെന്ന് കേരള ഹയർസെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് നബീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഷൈൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുമേഷ് പി നായർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ അഖിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പോൾ ഷൈൻ ബോസ് (പ്രസിഡന്റ്), വി ആർ കൃഷ്ണകുമാർ, കെ പി സലീം (വൈസ് പ്രസിഡന്റ്), സുമേഷ് പി നായർ (ജനറൽ സെക്രട്ടറി), ആർ അനൂപ്, പി പി ശിഹാബ് (ജോയിന്റ്‌ സെക്രട്ടറി), എ കെ ഷമീന (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top