സംരംഭകരുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്ന് കാസർകോട് ലഭ്യമാണെന്നും കാസർകോടിന് ഇത് വ്യവസായ കുതിപ്പിന്റെ കാലമാണെന്നും ചീഫ് സെക്രട്ടറി വി വേണു പറഞ്ഞു. മംഗലാപുരം കണ്ണൂർ വിമാനത്താവളങ്ങളും മംഗലാപുരം തുറമുഖവും ദേശീയപാതയും എല്ലാം
ജില്ലയിലേക്കുള്ള യാത്ര സുഗമമാക്കുന്നു. ഏറ്റവും കൂടുതൽ സർക്കാർ ഭൂമിയുടെ ലഭ്യതയുള്ള ജില്ലയും കാസർകോടാണ്. മികച്ച ടൂറിസം സാധ്യതയും ജില്ലക്കുണ്ട്.
ബേക്കലിനു മുമ്പും ശേഷവും എന്ന രീതിയിൽ സംസ്ഥാനത്ത് തന്നെ ടൂറിസം മേഖലയെ തിരിക്കാറുണ്ട്. ടൂറിസം വികസനത്തെക്കുറിച്ച് നാട്ടിൽ ഉണ്ടായിരുന്ന അനാവശ്യ തെറ്റിദ്ധാരണ എല്ലാം മാറ്റിയെടുത്ത് മുന്നോട്ടുപോകാൻ സാധിച്ചത് ജനപ്രതിനിധികളുടെ സഹകരണത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ
കൈക്കൂലി വേണ്ട:
വിജയ് അഗർവാൾ
റൈസിങ് കാസർകോട് നിക്ഷേപക സംഗമം ഉദ്ഘാടനത്തിന് ശേഷം കാസർകോടിന്റെ വ്യവസായ മേഖലയെ വിശകലനം ചെയ്യുന്ന പാനൽ ചർച്ച നടന്നു. ചർച്ചയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി.
പയ്യന്നൂരിൽ മൂന്നു--വർഷം പ്രവർത്തിച്ചിട്ടും കൈക്കൂലി നൽകേണ്ടി വന്നില്ലെന്ന് സുപ്രീം ഡെക്കർ പൂനെ എംഡി വിജയ് അഗർവാൾ പറഞ്ഞു. കേരളത്തിൽ വ്യവസായം ആരംഭിക്കുന്നതിനെ സുഹൃത്തുക്കൾ പോലും വിമർശിച്ചിരുന്നു. എന്നാൽ കേരളം പൂർണമായും വ്യവസായ സൗഹൃദമാണെന്ന് ഇതിനകം വ്യക്തമായി
വിവിധ മേഖലകളിലുള്ള കാസർകോടിന്റെ വ്യവസായ സാധ്യതകൾ ചർച്ചയായി.
അഡ്വ. ഹരീഷ് വാസുദേവൻ മോഡറേറ്ററായി. കണ്ണൂർ എയർപോർട്ട് മാനേജിങ് ഡയറക്ടർ എംഡി സി ദിനേഷ് കുമാർ, പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഷീൻ ആന്റണി, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ പ്രസിഡന്റ് പി കെ രമേശ് കുമാർ, കാസർകോട് ചാപ്റ്റർ പ്രസിഡന്റ് എ കെ ശ്യാം പ്രസാദ്, മലബാർ ഫർണിച്ചർ കൺസോഷ്യം എംഡി കെ പി രവീന്ദ്രൻ, സുൾഫെക്സ് എംഡി എം ടി പി മുഹമ്മദ് കുഞ്ഞി, എൻഎംസിസി മംഗളൂരു പ്രതിനിധി വിൻസെന്റ്, എസ് രാജാറാം എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്തംഗം ശൈലജ ഭട്ട് നന്ദി പറഞ്ഞു.
പദ്ധതി ആശയങ്ങൾ നിക്ഷേപകർക്ക് മുന്നിൽ
നിക്ഷേപ സംഗമത്തിന്റെ ഭാഗമായി പദ്ധതി ആശയങ്ങൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചു. നേരത്തെ ജില്ലാ വ്യവസായ കേന്ദ്രം പദ്ധതി ആശയങ്ങൾ ക്ഷണിച്ചിരുന്നു. ഇതിൽ നിന്നും തെരെഞ്ഞെടുത്ത ആശയങ്ങളും ഇതര ആശയങ്ങളുമാണ് അവതരിപ്പിച്ചത്.സുപ്രീം കോടതി അഭിഭാഷകനും സംരംഭകനുമായ പി വി ദിനേശൻ മോഡറേറ്ററായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി , വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദിൽ മുഹമ്മദ് , ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് , സയ്യിദ് സവാദ്, എം എൻ പ്രസാദ്, രവീന്ദ്രൻ കണ്ണങ്കൈ, കുടുംബശ്രീ എഡിഎംസി ബി ഇഖ്ബാൽ നിർദേശങ്ങൾ മുന്നോട്ട് വെച്ചു.
പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യാൻ നിക്ഷേപകരുമായി പ്രത്യേകം ചർച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ കെ ശകുന്തള സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..