സർക്കാരിന്റെ വ്യവസായ നയം വിശദീകരിച്ച് റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിന് തുടക്കം. കെഎസ്ഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ വർഗീസ് മാലക്കാരൻ കേരളത്തിന്റെ പുതിയ വ്യവസായ നയം അവതരിപ്പിച്ചു.
നിലവിലുള്ള സംരംഭകരെ ചേർത്തു പിടിച്ചും കൂടുതൽ സ്റ്റാർട്ടപ്പുകളെ ആകർഷിച്ചും സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അതിനായി അത്യാധുനിക രീതിയിൽ വ്യവസായ മേഖലയെ പുതുക്കി. മൂല്യവർധിത ഉൽപന്നങ്ങളിലും മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണ രംഗത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഊർജമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ ആരംഭിക്കൻ തീരുമാനിച്ചത് പുതിയ വ്യവസായ നയത്തെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..