19 April Friday

പ്രകൃതിക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ടു: 
വിടൊരുക്കി കോളേജ് അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

എസ്എഫ്സിടിഎസ്എ ഭവനനിർമാണത്തിനായി സംഘടിപ്പിച്ച ആലോചനായോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനംചെയ്യുന്നു

കൂട്ടിക്കൽ
പ്രകൃതിക്ഷോഭത്തിൽ വീട്‌ നഷ്ടപ്പെട്ട കോയിക്കൽ കെ ആർ രാജപ്പന് വീടൊരുക്കാൻ കോളേജ് അധ്യാപകർ. അധ്യാപക സംഘടനയായ എസ്എഫ്സിടിഎസ്എ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചുനൽകുന്നത്.
കഴിഞ്ഞ മാസമുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഏന്തയാർ -കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ് കോയിക്കൽ രാജപ്പന്റെ വീട്‌ തകർന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സംഘടനയുടെ ഭാരവാഹികളുമായി ചർച്ചനടത്തുകയും വീട്‌ നിർമാണം സംഘടന ഏറ്റെടുക്കുകയുമായിരുന്നു. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തീയാക്കാനാണ് പരിപാടി.
ഇതിനായി സംഘാടകസമിതി രൂപീകരിച്ചു. ഇളംങ്കാട് കെ ആർ നാരായണൻ സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗം  കെ ജെ തോമസ് ഉദ്‌ഘാടനംചെയ്തു. കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സജിമോൻ അധ്യക്ഷനായി. കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ഏരിയ കമ്മിറ്റിയംഗം ജേക്കബ് ജോർജ്, എസ്എഫ്സിടിഎസ്എ സംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ്, ഡോ. അരുൺ രാജ്, മനോജ്, ഡോ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സജിമോൻ(ചെയർമാൻ), പി കെ സണ്ണി(കൺവീനർ), എം എസ് മണിയൻ, എം ജി വിജയൻ, രാജൻ കോയിക്കൽ(കമ്മിറ്റിയംഗങ്ങൾ) എന്നിവർ ഭാരവാഹികളായി നിർമാണ കമ്മിറ്റി തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top