29 March Friday
തിരുത്തണം നീല സാമ്പത്തികനയം

തീരത്ത്‌ പ്രതിഷേധ ശൃംഖല

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

തിരുവനന്തപുരം/കൊല്ലം
മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കേരള തീരത്താകെ പ്രതിഷേധ ശൃംഖല തീർത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ആയിരക്കണക്കിന്‌  തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. അകലം ഉറപ്പാക്കി അഞ്ചുപേർവീതം ശൃംഖലയിൽ കണ്ണികളായി. മത്സ്യത്തൊഴിലാളികളുടെയും തീരസംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്ന നീല സാമ്പത്തികനയം തിരുത്തുക, കേന്ദ്ര മത്സ്യബന്ധന നിയമം മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, ഇന്ധന സബ്സിഡി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. കൊല്ലം ജില്ലയിൽ 100 തീരദേശ കേന്ദ്രങ്ങളിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. കാവനാട് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. ജോസ് ബെർനാഡ് അധ്യക്ഷനായി. ടോംസൺ ഗിൽബർട്ട് സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി വി കെ അനിരുദ്ധൻ, മത്യാസ് അഗസ്റ്റിൻ, ജാക്സൺ വിൻസെന്റ്‌ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. പി ജോസ് അധ്യക്ഷനായി.ബി വേണു സ്വാഗതം പറഞ്ഞു. പോർട്ടിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എച്ച് ബേസിൽ ലാൽ ഉദ്ഘാടനംചെയ്തു. ഷാജി അധ്യക്ഷനായി. ആർ റോബിൻ സ്വാഗതം പറഞ്ഞു. പരവൂരിൽ അനുബന്ധ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ സഫറുള്ള ഉദ്ഘാടനംചെയ്തു. റഷീദ് അധ്യക്ഷനായി. സിറാജ് സ്വാഗതവും നിസാം നന്ദിയും പറഞ്ഞു. വാടിയിൽ സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്ബാൽ ഉദ്ഘാടനംചെയ്തു. സബീന സ്റ്റാൻലി അധ്യക്ഷയായി. ബിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top