27 April Saturday

ഡോ. നജീബിന് ഡിവൈഎഫ്ഐ 
സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ഡോ. നജീബിന്‌ ഡിവൈഎഫ്ഐ നൽകിയ സ്വീകരണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉപഹാരം നൽകുന്നു

കൽപ്പറ്റ
‘വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ’ എന്ന വിഷയത്തിൽ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന്‌  ഡോക്ടറേറ്റ്  നേടിയ  വി ആർ നജീബിന്   ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.    സിപിഐ എം ജില്ലാ സെക്രട്ടറി  പി ഗഗാറിൻ  ഉപഹാരം നൽകി.   ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ എം  ഫ്രാൻസിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ജില്ലാ ട്രഷറർ എം വി  വിജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, ലിജോ ജോണി, അർജുൻ ഗോപാൽ, സഹിഷ്ണ,  എൻ വി ബിനീഷ്, ഷെജിൻ ജോസ്, അജ്നാസ് അഹമ്മദ്, ബിനീഷ് മാധവ് തുടങ്ങിയവർ സംസാരിച്ചു.
 
ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിൻ തുടങ്ങി
ജില്ലയിൽ ഒന്നേകാൽ ലക്ഷം 
യുവജനങ്ങളെ അംഗങ്ങളാക്കും
കൽപ്പറ്റ
ജില്ലയിൽ ഡിവൈഎഫ്ഐ  അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. "പുതിയ കേരളം, പുരോഗമന യുവത്വം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ.  ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും. മെമ്പർഷിപ്പ് ദിനാചരണത്തിന്റെ ഭാഗമായി  ഞായറാഴ്‌ച മുഴുവൻ യൂണിറ്റുകളിലും  പ്രവർത്തകർ രംഗത്തിറങ്ങും.  ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ   ഡോ. പി ആർ നജീബിന് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു.   പ്രസിഡന്റ്‌ കെ എം  ഫ്രാൻസിസ്,   ട്രഷറർ എം വി  വിജേഷ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, ലിജോ ജോണി, അർജുൻ ഗോപാൽ, സഹിഷ്ണ, എൻ വി ബിനീഷ്, ഷെജിൻ ജോസ്, അജ്നാസ് അഹമ്മദ്, ബിനീഷ് മാധവ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top