25 April Thursday

വര്‍ഗീസ് വൈദ്യര്‍ ആധുനിക 
വയനാടിന്റെ ശില്‍പ്പി: സി കെ ശശീന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ബ്രഹ്മഗിരിയിൽ നടത്തിയ വർഗീസ്‌ വൈദ്യർ അനുസ്‌മരണം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 

കൽപ്പറ്റ
ആധുനിക കാർഷിക വയനാടിന്റെ ശിൽപ്പിയാണ്‌ വർഗീസ് വൈദ്യരെന്ന്‌  സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച വർഗീസ് വൈദ്യർ ഒമ്പതാം ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീസ് വൈദ്യരുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ് ബ്രഹ്മഗിരി. കർഷക ആത്മഹത്യയിലൂടെ വയനാടൻ കാർഷിക മേഖല പ്രതിസന്ധി നേരിട്ടപ്പോൾ വയനാടൻ കർഷകർക്ക് താങ്ങാകാൻ ബ്രഹ്മഗിരിക്കായി. കാർഷിക മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെ കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ സഹകരണ കൃഷിയെന്ന ബദൽ ആശയം സൃഷ്ടിക്കാൻ അദ്ദേഹത്തിനായെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.  ബ്രഹ്മഗിരിയുടെ പാതിരിപ്പാലം  ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ചെയർമാൻ പി കൃഷ്ണപ്രസാദ് അധ്യക്ഷനായി. ഡയറക്ടർ എ ഒ ഗോപാലൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ബാബുരാജ്, വർഗീസ് വൈദ്യരുടെ മകൻ പി വി രാജൻ, ഡോ. ജറീഷ്, ടി ആർ സുജാത, കെ മുഹമ്മദ്കുട്ടി, ടി ബി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top