18 April Thursday

മാലിന്യം തള്ളി; ക്യാമറ കൈയോടെ പൊക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തൊടുപുഴ
ജനവാസമേഖലയിൽ മാലിന്യം തള്ളിയവർ റസിഡന്റ്‌സ് അസോസിയേഷന്റെ സിസി ടിവി ക്യാമറയിൽ കുടുങ്ങി. മുതലക്കോടം– വടക്കുംമുറി റോഡരികിൽ ഇരുചക്രവാഹനത്തിലെത്തി മാലിന്യം നിക്ഷേപിച്ചവരാണ് ക്യാമറാക്കണ്ണിൽ കുടുങ്ങിയത്‌. റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയിൽ തൊടുപുഴ പൊലീസ് മാലിന്യം തകർത്ത ഞറുക്കുറ്റി സ്വദേശികളെ വിളിച്ചുവരുത്തി മാലിന്യം നീക്കംചെയ്യിച്ച്‌ പിഴ അടപ്പിച്ച്‌ താക്കീതുനൽകി വിട്ടയച്ചു. മുതലക്കോടം സെന്റ് ജോർജ് സ്‌റ്റേഡിയം മുതൽ വടക്കുംമുറിയിലേക്കും അവിടെനിന്ന്‌ മങ്ങാട്ടുകവലയിലേക്കുമുള്ള റോഡിൽ മാലിന്യം നിക്ഷേപിക്കുന്നത്‌ പതിവായതോടെയാണ് സ്‌റ്റേഡിയം റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ 33 വീട്ടുകാർ ചേർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ചത് 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top