29 March Friday

ആദിവാസി ഊരുകളിൽ പുതു വെളിച്ചമായി ഗ്രന്ഥശാലകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

കണിച്ചാർ വെള്ളറ കോളനിയിലെ ട്രൈബൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു

 പേരാവൂർ 

ആദിവാസി ഊരുകളിൽ സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവച്ച് ആരംഭിച്ച ട്രൈ ബൽ ലൈബ്രറികൾ സജീവമാകുന്നു. ഇരിട്ടി താലൂക്ക് പരിധിയിലെ പേരാവൂർ മേഖലയിൽമാത്രം മൂന്ന് ആദിവാസി ഊരുകളിലാണ് ട്രൈബൽ ലൈബ്രറികൾ രൂപീകരിച്ച്‌ പ്രവർത്തിക്കുന്നത്. കണിച്ചാറിലെ വെള്ളറ, ആറ്റംചേരി, ചെങ്ങോം എന്നീ ഊരുകളിലെ ഗ്രന്ഥശാലകൾ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസപ്രവർത്തനങ്ങൾ മികവാർന്ന രീതിയിലാണ്‌ നടത്തിവരുന്നത്‌. സമാന്തര വിദ്യാഭ്യാസകേന്ദ്രമായും ഉയരാൻ ഇവയ്‌ക്ക് സാധിച്ചിട്ടുണ്ട്.
കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളിലൂടെ  ആത്മവിശ്വാസം വർധിപ്പിച്ച്‌ പൊതു ഇടങ്ങളിൽ സജീവമാക്കാൻ ഗ്രന്ഥശാലകൾക്ക് സാധിച്ചു.
 മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന ഈ ഗ്രന്ഥശാലകൾക്ക് ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾ മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് ലാപ്ടോപുകളും 250 പുസ്തകങ്ങളും നൽകിയിരുന്നു.  സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ട്രൈബൽ ലൈബ്രറി പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപയുടെ പുസ്തകങ്ങളും ഫർണിച്ചറുകളും നൽകി. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ  മേൽ നോട്ടത്തിൽ അഫിലിയേഷൻ നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം  കെ എ ബഷീർ, താലൂക്ക് ഭാരവാഹികളായ രഞ്ജിത് കമൽ, പി കുഞ്ഞികൃഷ്ണൻ എന്നിവരാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top