20 April Saturday
കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ്‌

സുവർണ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കൊടുവള്ളിയിൽ എൽഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനം

സ്വന്തം ലേഖകൻ

കൊടുവളളി

വാരിക്കുഴിത്താഴം വാരിയെടുത്ത്‌ എൽഡിഎഫ്‌. ജില്ലയിൽ  ഉപതെരഞ്ഞെടുപ്പ്‌ നടന്ന കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്തിന്‌ ഉജ്വല വിജയം.   കഴിഞ്ഞ തവണത്തേതിനേക്കാൾ വൻ ഭൂരിപക്ഷത്തിലാണ്‌ ഇക്കുറി എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തിയത്‌. 418 വോട്ടിന്റെ ഭൂരിപക്ഷം.    സോജിത്തിന്‌ 533 വോട്ട്‌ കിട്ടി. യു ഡിഎഫ് സ്ഥാനാർഥി ഹരിദാസൻ  കുടക്കഴിയിലിന് 115 ഉം ബിജെപി സ്ഥാനാർഥി   കെ അനിൽ കുമാറിന്  88 ഉം വോട്ടുകളും. 

ആകെയുള്ള 943 വോട്ടർമാരിൽ  736 പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ തവണ സിപിഐ എം സ്ഥാനാർഥി കെ ബാബുവിന്‌  340 വോട്ട്‌  ഭൂരിപക്ഷം ലഭിച്ചിരുന്നു.   

സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ  അദ്ദേഹം കൗൺസിലർ  സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു. ഇതേ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്‌ അംഗവുമാണ്‌ സോജിത്ത്‌.  

ഏറെക്കാലം ദേശാഭിമാനി  താമരശേരി ലേഖകനായും പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റായും പ്രവർത്തിച്ചിരുന്നു. ഡിവിഷനിലെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായും നഗരസഭയിലെ യുഡിഎഫ്‌ ദുർഭരണത്തിനെതിരെയുമുള്ള വിധിയെഴുത്താണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top