25 April Thursday

ഉപതെരഞ്ഞെടുപ്പ്‌ അഞ്ചിൽ മൂന്ന്‌ എൽഡിഎഫ്‌-

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡ് തെക്കേ കുന്നുമ്പ്രത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ രമണിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ നടന്ന പ്രകടനം

കണ്ണൂർ 
ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന അഞ്ചു വാർഡുകളിൽ മൂന്നിടത്തും എൽഡിഎഫിന്‌ വൻ വിജയം. കോൺഗ്രസും ബിജെപിയും ഓരോ വാർഡ്‌ വീതം നേടി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട്‌ പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം വാർഡുകളിലാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌. കണ്ണൂർ കോർപറേഷനിലെ കക്കാട്‌ വാർഡ്‌ യുഡിഎഫും മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി ബിജെപിയും നിലനിർത്തി. 
മുതിയലത്ത് 
എൽഡിഎഫ്
പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡായ മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെയാണ്‌ സീറ്റ് നിലനിർത്തിയത്‌. സിപിഐ എമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം 644 ആയിരുന്നു. ആകെ പോള്‍ ചെയ്തത്: - 1118,  പി ലത (സിപിഐ എം)–- 930,  എ ഉഷ കോൺഗ്രസ്‌)–-- 102, പി ലിഷ (ബിജെപി)–-- 86.
പുല്ലാഞ്ഞിയോട് 
എൽഡിഎഫ്
കുറുമാത്തൂർ പഞ്ചായത്ത് പുല്ലാഞ്ഞിയോട്  വാർഡ് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തി. 645 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് സിപിഐ മിലെ വി രമ്യ ജയിച്ചത്. കഴിഞ്ഞ തവണ 408 വോട്ടായിരുന്നു ഭൂരിപക്ഷം. ആകെ വോട്ട് 1255. പോൾ ചെയ്തത് 1040. വി രമ്യ (സിപിഐ എം) -–- 799. മൂലയില്‍ ബേബി (കാൺഗ്രസ്‌)-–- 154, എം ശീതള (ബിജെപി -)–- 87.
തെക്കെ കുന്നുമ്പ്രം 
എൽഡിഎഫ് 
മുഴപ്പിലങ്ങാട് തെക്കെകുന്നുമ്പ്രം എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ആകെ പോള്‍ ചെയ്തത് - 913, വി രമണി   (സി പി ഐ എം) 457,  പി പി ബിന്ദു(കോൺഗ്രസ്‌)–- - 420, സി രൂപ -(ബിജെപി)–- 36.
കക്കാട്‌ യുഡിഫ്‌
കണ്ണൂർ കോർപ്പറേഷനിലെ കക്കാട്‌ ഡിവിഷൻ യുഡിഎഫ്‌ നിലനിർത്തി. മുസ്ലിം ലീഗിലെ പി കൗലത്ത്‌ 555 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ജയിച്ചത്‌. വോട്ട് നില: ആകെ പോള്‍ ചെയ്തത് - 2560, പി കൗലത്ത് (ഐയുഎംഎല്‍) –-1516. കെ പി ശംനത്ത് - (എൽഡിഎഫ്‌ സ്വതന്ത്ര)–- 961, വി കെ ഷംന -–- (സ്വതന്ത്ര)–- 3, എം വി ഹരിപ്രിയ (ബിജപി)-–- 80.
നീർവേലി ബിജെപി
മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി ഷിജു ഓറോക്കണ്ടി 19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.   ആകെ പോള്‍ ചെയ്തത് - 1944, ഷിജു ഒറോക്കണ്ടി (ബിജെപി) 615.  ആശിര്‍ നന്നോറ - (എസ്‌ഡിപിഐ)–- 596, എം പി മമ്മൂട്ടി - (കോൺഗ്രസ്‌)–- 525, കെ കെ മമ്മൂട്ടി - (സ്വതന്ത്രൻ), 3, ഷിജു വെള്ളോത്ത് - (സ്വത)–- 2, കെ സിജു - (സ്വതന്ത്രൻ)–- 2, കേളോത്ത് സുരേഷ് കുമാര്‍ (സിപിഐ എം)–- - 201.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top