02 July Saturday

ബൃന്ദ കാരാട്ടും 
എം എ ബേബിയും ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
കണ്ണൂർ 
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും എം എ ബേബിയും വ്യാഴാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബൃന്ദ കാരാട്ട്‌ പകൽ മൂന്നിന്‌ പൊന്ന്യം പറാങ്കുന്നിൽ ഇ കെ നായനാർ സ്‌മാരക മന്ദിരവും വൈകിട്ട്‌ അഞ്ചിന്‌ കല്യാശേരിയിൽ ഇ കെ നായനാർ അനുസ്‌മരണ റാലിയും ഉദ്‌ഘാടനം ചെയ്യും. എം എ ബേബി വൈകിട്ട്‌ നാലിന്‌ പയ്യന്നൂർ ഇ എം എസ്‌ പഠനഗവേഷണ കേന്ദ്രത്തിൽ ‘വർഗീയ രാഷ്ട്രീയം ചരിത്രവും വർത്തമാനവും’ പ്രഭാഷണവും പുസ്‌തകപ്രകാശനവും നിർവഹിക്കും. അഞ്ചിന്‌ അന്നൂർ പീപ്പിൾസ്‌ ആർട്‌സ്‌ ക്ലബ്‌ അമ്പതാം വാർഷികവും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top