19 April Friday

തീവ്രമഴ; തീരാദുരിതം, വിത്ത്‌ ഒഴുകിപ്പോയി നെൽകൃഷിയിറക്കാനാകാതെ 
ചെറുതാഴത്തെ കർഷകർ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 പിലാത്തറ

തുടർച്ചയായി പെയ്യുന്ന മഴയിൽ ചെറുതാഴത്ത് വൻ കൃഷി നാശം. 500 ഏക്കറിലെ  ഒന്നാംവിള നെൽകൃഷിയിറക്കുന്നത്‌  അനിശ്ചിതത്വത്തിലായി. 13 പാഠശേഖരങ്ങളിൽ  രണ്ട് വിളകളിലായി 1200 ഏക്കറോളം നെൽകൃഷിയുണ്ട് ചെറുതാഴത്ത്. ഒന്നാംവിളയിൽ 500 ഏക്കറിലാണ്‌ നെൽകൃഷി ചെയ്യുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തവണ ഏപ്രിലിൽതന്നെ എല്ലാ പഠശേഖരങ്ങൾക്കും സൗജന്യമായി വിത്ത് നൽകിയിരുന്നു. സാധാരണ മെയ്‌ ആരംഭത്തിൽ  വിത്ത് വിതയ്ക്കുകയും ഞാറ്റടി  തയ്യാറാക്കുകയും ചെയ്യുന്ന കർഷർക്ക് ഇത്തവണ നേരത്തെ തുടങ്ങിയ  മഴ  ദുരിതം വിതച്ചു. രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ  പാടശേഖരങ്ങളിൽ വെള്ളം കയറി വിതച്ച വിത്ത് ഒഴുകിപ്പോയി. കഴിഞ്ഞ വർഷം ഒന്നാംവിളയെടുക്കുന്ന സമയത്ത്‌  വിത്തും ഞാറ്റടിയും നശിച്ചത് കാരണം മൂന്നുതവണ കർഷകർക്ക് ഞാറ്‌ നടേണ്ടി വന്നു.  
വിത്ത് നശിച്ച കർഷകർക്ക് വീണ്ടും അവ നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം മാടായി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴോം കയ്പാടിൽ നിലമൊരുക്കുന്ന സമയമാണ്. വെള്ളം കയറി മൂട കൂട്ടാൻ പറ്റാത്ത അവസ്ഥയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top