26 April Friday
പണിയുണ്ട്‌; മനസ്സുവച്ചാൽ

---തൃക്കരിപ്പൂരിൽ 
നാൽപതിലധികം കമ്പനികൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

സംസ്ഥാന യുവജന കമീഷൻ തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച തൊഴിൽമേള 
എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ നാൽപതിലധികം കമ്പനികൾ എത്തി. 18നും നാൽപതിനും ഇടയിലുള്ള നിരവധി യുവാക്കൾ മേളക്കെത്തി.
 എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കമ്മീഷനംഗം റെനീഷ് മാത്യു അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഭാഗ്യശ്രീ ദേവി,  പഞ്ചായത്ത് പ്രസിഡന്റ്  വി കെ ബാവ, ബ്ലോക്ക് പഞ്ചായത്തംഗം സി ചന്ദ്രമതി, പഞ്ചായത്തംഗം കെ വി കാർത്ത്യായനി, യുവജന കമ്മീഷനംഗം കെ പി ഷജിറ, എം ശ്വേത, യു രാജേഷ്, പി ജോസഫ് എന്നിവർ സംസാരിച്ചു.
ഷീ മേളയിൽ 122 പേർക്ക്‌ സെലക്‌ഷൻ
കാഞ്ഞങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ  വനിതകൾക്കുള്ള തൊഴിൽമേളയിൽ 122 പേർക്ക്‌ സെലക്‌ഷനായി. 260 പേരുടെ ഷോർട്ട് ലിസ്റ്റ് കമ്പനികൾ തയ്യാറാക്കി. 721 ഉദ്യോഗാർഥികളാണ്‌    തൊഴിൽമേളയിൽ  രജിസ്റ്റർ ചെയ്‌തത്‌. വൈകിട്ട്‌ അഞ്ചുവരെ നീണ്ട മേളയിൽ 376 പേർ ഇന്റർവ്യൂവിൽ പങ്കെടുത്തു. 25 കമ്പനികൾ നേരിട്ടും 10 കമ്പനികൾ ഓൺലൈനായും ഇന്റർവ്യൂവിനെത്തി. 
 മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്‌മാരക ജിയുപി സ്‌കൂളിൽ നടന്ന തൊഴിൽമേള  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്‌തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ അധ്യക്ഷനായി. പള്ളിക്കര  പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ സീത,  ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി തമ്പാൻ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ഇൻ ചാർജ് സി എച്ച്‌ ഇക്ബാൽ പ്രധാനാധ്യാപകൻ വി ഗോപി എന്നിവർ സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി ശ്രീലത സ്വാഗതവും അഡീഷണൽ സിഡിപി ഒ  കെ ജയശ്രീ നന്ദിയും പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top