26 April Friday

വോളിയില്‍ എംവി എച്ച്എസ്എസും ഇഎംഇഎയും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ജില്ലാ ഒളിമ്പിക്സ് സമാപന സമ്മേളനം മന്ത്രി ആർ ബിന്ദു ഓൺലൈനായി 
ഉദ്ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം

ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി നടന്ന വനിത വിഭാഗം വോളിബോളിൽ എംവി എച്ച്എസ്എസ് അരിയല്ലൂർ ജേതാക്കളായി. ഫൈനലിൽ കൊളത്തൂർ നാഷണൽ എച്ച്എസ്എസിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് കീഴടക്കി (25–--11), 25-–-18). അപ്പോളോ വള്ളിക്കുന്നിനാണ് മൂന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ കൊണ്ടോട്ടി ഇഎംഇഎ കോളേജ് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് വിവിസി വലിയോറയെ കീഴടക്കി (26–---24, 25–---17, 25–---23).

വിജയികൾക്ക് വോളിബോൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു പാലാട്ട് സമ്മാനം വിതരണംചെയ്തു.

ഫുട്ബോളില്‍ റോയൽ റെയിൻ ബോയും ലൂക്കായും 

 തേഞ്ഞിപ്പലം

പുരുഷ ഫുട്ബോളിൽ മൊറയൂർ റോയൽ റെയിൻബോ ജേതാക്കളായി. ഫൈനലിൽ എംഇഎസ് മാമ്പാടിനെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കിയാണ്  മൊറയൂർ ജേതാക്കളായത്. വനിതാ ഫുട്ബോളിൽ കൊണ്ടോട്ടി ലൂക്ക സോക്കർ ക്ലബ് ജേതാക്കളായി. ഫൈനലിൽ തിരൂർ റെയിഞ്ച് റോവേഴ്സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. 

നെറ്റ് ബോളില്‍ 
പരിയാപുരത്തിന് ഇരട്ട കിരീടം

അങ്ങാടിപ്പുറം
ജില്ലാ ഒളിമ്പിക്സ് നെറ്റ്ബോളിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ പരിയാപുരത്തിന്  കിരീടം.പുരുഷ വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി ചുങ്കത്തറ ബോൾട്ടീസ് ക്ലബ്ബിനെയും (സ്കോർ: 17-8) വനിതാ വിഭാഗത്തിൽ പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിനെയും (സ്കോർ: 11-5) തോൽപ്പിച്ചാണ് കിരീടം ചൂടിയത്. ജില്ലാ ഒളിമ്പിക്സ് ജനറൽ കൺവീനർ യു തിലകൻ സമ്മാനം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top