20 April Saturday

കർഷകസമരത്തിന്‌ പിന്തുണയേകി വനിതകളും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

 

കൽപ്പറ്റ
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ്‌ അടിമത്വത്തിനെതിരെ  കർഷകർ നടത്തുന്ന  പ്രക്ഷോഭത്തിന്‌ ഊർജമേകി ജില്ലയിൽ ഇടതുപക്ഷ വനിതാസംഘടനകളുടെ ഐക്യദാർഢ്യം. കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി കൽപ്പറ്റയിൽ നടത്തുന്ന ഐക്യദാർഢ്യ സത്യഗ്രഹവേദിയിലാണ്‌ വനിതകൾ അനുഭാവസത്യഗ്രഹം നടത്തിയത്‌.   അന്നംതരുന്ന കർഷകർക്കൊപ്പം എന്നുമുണ്ടാവുമെന്ന്‌ പ്രഖ്യാപിച്ച്‌ നൂറുകണക്കിന്‌ വനിതകൾ പ്രകടനത്തിലും  സത്യഗ്രഹത്തിലും പങ്കാളികളായി.  കൽപ്പറ്റയിൽ നടക്കുന്ന ഐക്യദാർഢ്യസത്യഗ്രഹം 28ദിവസം പിന്നിട്ടു.   ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ‌ സമാരാവേശം പടരുകയാണ്‌. തൊഴിലാളികളും, യുവാക്കളും സാംസ്‌ക്കാരികപ്രവർത്തകരുമടക്കം നിരവധിപേർ സമരത്തിന്‌ പിന്തുണയുമായി രംഗത്തുണ്ട്‌. തിങ്കളാഴ്‌ചത്തെ സത്യഗ്രഹം കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തംഗം വി ഉഷാകുമാരി ഉദ്‌ഘാടനം ചെയ്‌തു. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി മഹിത മൂർത്തി അധ്യക്ഷയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല, സെക്രട്ടറി ബീന വിജയൻ, എൽസി ജോർജ്‌, താരാഫിലിപ്പ്‌ എന്നിവർ സംസാരിച്ചു. ‌കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്ക്‌ ഐക്യദാഢ്യവുമായി കൽപ്പറ്റയിൽ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top