25 April Thursday

അരികിലെത്തി മരണം; അത്ഭുതം ഈ രക്ഷപ്പെടൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മുടവൻമുഗൾ പാലസ് റോഡിൽ ശനി രാത്രിയിൽ കൂറ്റൻ മതിലിടിഞ്ഞ് വീണ് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഗൃഹനാഥൻ ബിനു

സ്വന്തം ലേഖകൻ
തിരുവനന്തപുരം
"മക്കളുമായി ഉറങ്ങാൻ കിടന്നതായിരുന്നു. അപ്പോഴാണ്‌ വലിയ ശബ്ദം കേട്ടത്‌. ഉടൻ കറന്റും പോയി. കവിളിൽ വന്ന്‌ എന്തോയിടിച്ചു. പുറത്തേക്ക്‌ ഓടാൻ പറ്റിയില്ല. 
എല്ലാം ഇടിഞ്ഞുവീണിരുന്നു. മൊബൈൽ ടോർച്ചടിച്ച്‌ നോക്കിയപ്പോൾ അമ്മൂമ്മ ലീല മണ്ണിനടിലും സഹോദരൻ ഉണ്ണികൃഷ്‌ണൻ സ്ലാബിനടിയിലുമായിരുന്നു. നിലവിളി കേട്ട്‌ ഓടിയെത്തിയ അയൽക്കാർ കട്ടകളെല്ലാം മാറ്റി അകത്ത്‌ കയറി. അവരുടെ കൈകളിലേക്ക്‌ 22 ദിവസം പ്രായമായ മകളെ ആദ്യം കൊടുത്തു. തുടർന്ന്‌ മകനെയും’–-മരണത്തിൽനിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌ ഓർത്തെടുക്കുമ്പോൾ സന്ധ്യയുടെ വാക്കുകളിൽ നടുക്കം. മുടവൻമുഗൾ പാലസ്‌ റോഡിൽ ശനി പകൽ 12.45ന്‌ അയൽവാസിയുടെ കൂറ്റൻമതിൽ ഇടിഞ്ഞുവീണ്‌ തകർന്ന വീട്ടിൽനിന്ന്‌ രക്ഷപ്പെട്ടത്‌ ആറ്‌ പേർ. സന്ധ്യ, ഭർത്താവ്‌ ബിനു, മക്കളായ ജിത്തു (നാല്‌ വയസ്സ്‌), ലക്ഷ്‌മി (മാളു–-22 ദിവസം), സന്ധ്യയുടെ സഹോദരൻ  ഉണ്ണികൃഷ്‌ണൻ, അമ്മൂമ്മ  ലീല എന്നിവരാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌.
അയൽവാസികളും  അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ്‌ ഇവരെ പുറത്തെടുത്തത്‌. കുടുംബം ഇവിടെ വാടകക്ക്‌ താസമിക്കുകയായിരുന്നു.ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് 25 അടി ഉയരവും 30 അടി നീളവും 12 ഇഞ്ച് കനമുള്ള കോൺക്രീറ്റ്  മതിലാണ്‌ ഇടിഞ്ഞുവീണത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top