മഞ്ചേരി
കനത്ത മഴയെ അവഗണിച്ചെത്തിയ നൂറുകണക്കിന് തൊഴിലാളികളുടെ ഉജ്വല റാലിയോടെ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. മഞ്ചേരി പഴയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ഇ കെ അയിശ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ഗിരിജാ സുരേന്ദ്രൻ, പി പി നാസർ, എൻ പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അസൈൻ കാരാട്ട് സ്വാഗതം പറഞ്ഞു.
കൊരമ്പയിൽ ആശുപത്രി പരിസരം, മേലാക്കം, ചുള്ളക്കാട് സ്‌കൂൾ പരിസരം, കച്ചേരിപ്പടി എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തകർ പൊതുസമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..