മഞ്ചേരി
ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം നൽകുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ചികിത്സാ സൗകര്യങ്ങൾ നൽകുന്ന ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്താൻ നടപടികളെടുക്കും. ഇടതുപക്ഷ പിന്തുണയോടെ യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയെ ബിജെപി സർക്കാർ തുരങ്കംവയ്ക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽനിന്നുകൊണ്ട് കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങളുൾപ്പെടെ വിവിധ ക്ഷേമ പരിപാടികൾ നടപ്പാക്കി. ഫണ്ട് വെട്ടിക്കുറച്ചും തൊഴിൽദിനങ്ങളുടെ എണ്ണം കുറച്ചും ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. തൊഴിലാളികളെ നിരീക്ഷിക്കാൻ ഡ്രോൺ പറപ്പിക്കണമെന്നും വിവിധ സമയങ്ങളിലെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യണമെന്നുമുള്ള തൊഴിലാളി ദ്രോഹ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..