29 March Friday

അഭയകേന്ദ്രം അഭിമാനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ഇ കെ നായനാർ ട്രസ്റ്റിന്റെ പുതിയ മന്ദിരം

 തിരുവനന്തപുരം

ആയിരക്കണക്കിന് നിർധന രോഗികൾക്ക് അഭയമേകിയ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന്‌ സമീപത്തെ പുതിയ മന്ദിരം വ്യാഴാഴ്‌ച പ്രവർത്തനമാരംഭിക്കും.  ആസ്ഥാന മന്ദിരത്തിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്‌ഘാടനം വൈകിട്ട്‌ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിടപ്പുരോഗികളെ വീടുകൾ സന്ദർശിച്ച് പരിപാലിക്കുന്ന വളന്റിയർ സേവനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 
പുതിയ മന്ദിരത്തിന് നാലു നിലയുണ്ട്. 32 മുറിയും 50 പേർക്ക് കിടക്കാവുന്ന ഡോർമെട്രിയും വിസ്തൃതമായ ഡൈനിങ്‌ ഹാൾ, അടുക്കള എന്നിവ കെട്ടിടത്തിലുണ്ട്‌. മെഡിക്കൽ കോളേജ് ആശുപത്രിയിലും ശ്രീചിത്രയിലും ആർസിസിയിലും എസ്എടി ആശുപത്രിയിലുമെല്ലാം ചികിത്സ തേടിയെത്തുന്ന നിരവധി രോഗികൾക്കാണ് ട്രസ്റ്റ്‌ വർഷങ്ങളായി അഭയം നൽകി വരുന്നത്. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ജനങ്ങളുടെ ആശ്രയകേന്ദ്രമാണ്‌. ഉദ്ഘാടനച്ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം വിജയകുമാർ അധ്യക്ഷനാകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top