26 April Friday

കുടിക്കാം നല്ല വെള്ളം; പരിശോധിക്കാൻ 85 ലാബ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
തിരുവനന്തപുരം
കുടിവെള്ളത്തിന്റെ ഗുണം അറിയാൻ സംസ്ഥാനത്ത്‌ വാട്ടർ അതോറിറ്റിയുടെ 85 ലാബ്‌. സ്‌റ്റേറ്റ്‌ റഫറൽ ലാബ്‌–-ഒന്ന്‌, 14 ജില്ലാ ലാബ്‌, 70 സബ്‌ജില്ലാ ലാബുകളാണ്‌ പ്രവർത്തിക്കുന്നത്‌. 82 എണ്ണത്തിനും എൻഎബിഎൽ അക്രഡിറ്റേഷനുണ്ട്‌. നിറം, മണം, ഇ കോളി, കോളിഫോം, കാഠിന്യം തുടങ്ങി വെള്ളത്തിൽ അടങ്ങിയ 19 ഘടകം പരിശോധിക്കും. പരിശോധനയ്‌ക്കായി വാട്ടർ അതോറിറ്റിയുടെ www.qpay.kwa.kerala.gov.in വെബ്‌സൈറ്റ്‌ വഴി രജിസ്റ്റർ ചെയ്യാം. ഫലം ഓൺലൈനിൽ ലഭിക്കും. ഗാർഹിക ആവശ്യത്തിന്‌ 850, ഗാർഹികേതര ആവശ്യങ്ങൾക്ക്‌ 3300 രൂപയുമാണ്‌ നിരക്ക്‌. തിങ്കൾ മുതൽ ശനി വരെ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രവർത്തനം. ജില്ലയിൽ എട്ട്‌ ലാബുണ്ട്‌.
ജില്ലയിലെ ലാബുകൾ
ജില്ലാ ലാബ്‌ –- വെള്ളയമ്പലം –- 0471 2735303, നേമം ഉപജില്ല ലാബ്‌ –- ഒബ്‌സർവേറ്ററി ഹിൽസ്‌ –- 0471 2961386, അതിയന്നൂർ –- 0471 2992658, ചിറയിൻകീഴ്‌ –- 0470 2991352, വർക്കല –- 0470 2995502,
നെടുമങ്ങാട്‌ –- 0471 2998117, അരുവിക്കര 86എംഎൽഡി –- 0472 2998124, അരുവിക്കര 74 എംഎൽഡി –- 0472 2995124

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top