18 September Thursday

മത്തനാട് - വേളാവൂർ പുഴയോരപാത 
നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കാവോരം പദ്ധതി നവകേരളം കർമപദ്ധതി കോർഡിനേറ്റർ ടി എൻ സീമ ഉദ്ഘാടനംചെയ്യുന്നു

വെഞ്ഞാറമൂട്
ഹരിത കേരളം മിഷന്റെയും മാണിക്കൽ  പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന "പുഴയൊഴുകും മാണിക്കൽ "പദ്ധതിയുടെ ഭാഗമായി നിർമിച്ച മത്തനാട് - വേളാവൂർ പുഴയോര പാതയുടെ (കാവോരംവീഥി) ഉദ്ഘാടനം നവകേരളം കർമപദ്ധതി കോർഡിനേറ്റർ  ടി എൻ സീമ നിർവഹിച്ചു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായി.  
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ ഷീല കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ലേഖകുമാരി, കവി വിഭു പിരപ്പൻകോട്, പ്രോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ നായർ, വികസന   സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം അനിൽകുമാർ, ക്ഷേമ  സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ആർ സഹീറത്ത് ബീവി, വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ കെ സുരേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സജീവ്, ടി നന്ദു, സുഹറ സലിം, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top