23 April Tuesday

മുതുമല ക്യാമ്പിൽ പുതിയ ആനക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

മുതുമലയിൽ എത്തിച്ച കാട്ടാനക്കുട്ടി

ഗൂഡല്ലൂർ 
തമിഴ്നാട് ധർമപുരി ഒക്കെനക്കൽ വനത്തിൽ ഒറ്റപ്പെട്ട ആനക്കുട്ടിയെ മുതുമല ആന ക്യാമ്പിലെത്തിച്ചു. ആഴ്ചകൾക്കുമുമ്പ് ധർമപുരിയിൽ മൂന്ന് കാട്ടാനകൾ ഷോക്കേറ്റ് ചെരിഞ്ഞിരുന്നു. അതിലൊന്നിന്റെ കുഞ്ഞാണിത്‌. വ്യാഴാഴ്ച രാത്രി എത്തിച്ച ആനക്കുട്ടിക്ക്‌ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ വനം ഉദ്യോഗസ്ഥർ  അറിയിച്ചു. ഓസ്കർ പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയിലെ താരമായ ഫോറസ്റ്റ്‌ വാച്ചർ ബൊമ്മന്റെ നേതൃത്വത്തിലാണ്‌ കാട്ടാനക്കുട്ടിയെ മുതുമലയിൽ എത്തിച്ചത്‌. ബൊമ്മന്റെ നേതൃത്വത്തിലാണ്‌ തുടർന്നുള്ള പരിപാലനവും പരിശീലനവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top