25 April Thursday

വർണക്കാഴ്‌ച ഒരുക്കി അങ്കണവാടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

അങ്കണവാടിയിലെ ചുവരുകളിൽ ചിത്രം വരയ്‌ക്കുന്ന കെ ആർ വിശ്വജിത്ത്

മാന്നാർ

വിജ്ഞാനവും കൗതുകവും കളിയുചിരിയും ഉൾപ്പെടുന്ന തീം ചാർട്ടുകൾ ചുവർ ചിത്രങ്ങളായി അലങ്കരിച്ച അങ്കണവാടി കുരുന്നുകളെ കാത്തിരിക്കുന്നു. ചെന്നിത്തല സൗത്തിലെ 79–--ാം നമ്പർ അങ്കണവാടിയാണ്‌ ചുവർചിത്രങ്ങളിലൂടെ മനോഹരമാക്കിയിരിക്കുന്നത്‌. ഗാന്ധിജയന്തി, ശിശുദിനയാത്ര, സ്വാതന്ത്ര്യദിന ആഘോഷം, കലകൾ, ഓണം, ക്രിസ്‌മസ്, റമദാൻ ആഘോഷം, മതമൈത്രി, കെട്ടുകാഴ്‌ചകൾ, പ്രകൃതി സംരക്ഷണം  വിഷയങ്ങളാണ്‌ ചിത്രങ്ങളിലൂടെ അങ്കണവാടിയുടെ ഭിത്തികളിൽ ഇടംപിടിച്ചിരിക്കുന്നത്‌. 
രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽനിന്ന്‌ ചിത്രകലയിൽ ബിരുദവും രാജാ രവിവർമ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്യൽ ആർട്‌സിൽനിന്ന്‌ ബിരുദാനന്തര ബിരുദവും നേടിയ ചെന്നിത്തല കാരാഴ്‌മ സ്വദേശി കെ ആർ വിശ്വജിത്താണ്‌ അങ്കണവാടിയെ ചുവർചിത്രങ്ങളിലൂടെ ആകർഷകമാക്കിയിരിക്കുന്നത്‌. 
അക്രിലിക്‌ കളറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പരമ്പരാഗത ചുവർചിത്രശൈലി പുതുതലമുറയ്‌ക്ക്‌ പകരാനും ചിത്രരചനാശൈലി ജനകീയമാക്കുകയുമാണ്‌ വിശ്വജിത്ത്‌. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി ആളുകൾ ചിത്രങ്ങൾ കാണാനെത്തുന്നുണ്ട്‌. കേരളത്തിന് അകത്തുംപുറത്തും നിരവധി പ്രദർശനം നടത്തിയിട്ടുള്ള വിശ്വജിത്തിന് സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. അങ്കണവാടി മുറ്റത്ത് കുട്ടികളുടെ പാർക്ക് ഒരുക്കുമെന്ന് പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top