12 July Saturday

പള്ളിക്കര ഖാസിയായി ജിഫ്രി തങ്ങൾ സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സ്ഥാനമേൽക്കുന്നു

 പളളിക്കര 

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു. സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമാണ്‌. ഖാസിയായിരുന്ന ഇ കെ മഹ്‌മൂദ്
മുസ്ലിയാരുടെ മരണത്തെ തുടർന്നാണ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഖാസിയായി നിയമിതനായത്. സംയുക്ത ജമാഅത്ത് ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണം സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. കെ എസ് അലി തങ്ങൾ കുമ്പോൽ പ്രാർഥന നടത്തി.  ബഷീർ എൻജിനിയർ അധ്യക്ഷനായി. 
അബ്ദുസമദ് പുക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. എൻ.എ നെല്ലിക്കുന്ന് എംഎൽഎ, അൻവർ മുഹ്‌യദ്ദീൻ ഹുദവി ആലുവ, കെ എം അബ്ദുൽ റഹ്മാൻ ഹാജി, കെ കെ മാഹിൻ മുസ്ലിയാർ തൊട്ടി, അബ്ദുസലാം ദാരിമി ആലംപാടി,  കെ എം സ്വാലിഹ്, കുഞ്ഞഹമ്മദ് ഹാജി പാലക്കി, സിദ്ദിഖ് പള്ളിപ്പുഴ, ബി ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. കെ ഇ എ ബക്കർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top