26 April Friday

മാറഞ്ചേരി തുറുവാണം ദ്വീപ് ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കനത്ത മഴയില്‍ ഒറ്റപ്പെട്ട മാറഞ്ചേരി തുറുവാണം ദ്വീപ്

പൊന്നാനി ,  മഴ ശക്തമായതോടെ മാറഞ്ചേരി തുറുവാണം ദ്വീപ് ഒറ്റപ്പെട്ടു. ദ്വീപിലേക്ക് പോകുവാൻ തോണി സജ്ജമാക്കി. വെള്ളക്കെട്ട് രൂക്ഷമായതോടെ ദ്വീപിലെ ഇരുന്നൂറോളം കുടുംബങ്ങൾ പ്രയാസത്തിലാണ്‌. മഴക്കാലമായാൽ വെള്ളംകെട്ടിനിന്ന് യാത്ര ദുസ്സഹമാവുന്നതിനാൽ  സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ കടത്ത് തോണിയെ ആശ്രയിക്കേണ്ടിവരുന്നത്‌ പതിവാണ്.  37 വർഷമായി താൽക്കാലിക ബണ്ട് കെട്ടിയായിരുന്നു യാത്ര. യാത്ര മഴക്കാലത്ത് ബണ്ട് പൊട്ടുന്നത് പതിവായതോടെ മുൻ എംഎൽഎ പി ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടും സൈഡും കല്ലിട്ട് കെട്ടി റോഡാക്കി മാറ്റുന്നതിനായി 70 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ കായലിലെ അടിത്തട്ടിലെ പൂതച്ചേറുമൂലം നിർമാണം പൂർത്തീകരിക്കുന്നതിനുമുമ്പ് മണ്ണ് താഴ്ന്ന് ബണ്ട് തകരുകയും യാത്ര ദുസ്സഹമാവുകയും ചെയ്തു. ഇവിടെ പാലം നിർമിക്കാൻ 32.74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്‌.‌ ഇതിന്‌‌ ഭരണാനുമതിയായിട്ടുണ്ട്‌. പാലം വരുന്നതോടെ ഇവിടുത്തെ യാത്രാ ദുരിതത്തിന്‌ പരിഹാരമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top