23 April Tuesday

എസ്‌എഫ്‌ഐ നേതാക്കളെ വെട്ടിയ ആർഎസ്‌എസുകാരെ ഉടൻ അറസ്റ്റ്‌ ചെയ്യണം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കടയ്ക്കൽ
കടയ്ക്കൽ എസ്എച്ച്എം എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ എസ്എഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസുകാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്‌ സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ആർഎസ്‌എസ്‌ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏരിയ സെക്രട്ടറി സഹൽ തിരുവനന്തപുരത്തും ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ,  ഏരിയ പ്രസിഡന്റ് കാർത്തിക്, ഏരിയ കമ്മിറ്റിഅംഗം സഫർ എന്നിവർ താലൂക്ക്‌ ആശുപത്രിയിലും ചികിത്സയിലാണ്‌. മാനേജ്‍മെന്റിനെ കണ്ട്‌ കോളേജ്‌ തുറക്കുന്നതിന്റെ മുന്നൊരുക്കത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനുവേണ്ടിയാണ്‌ എസ്‌എഫ്‌ഐ നേതാക്കൾ കോളേജിൽ എത്തിയത്‌. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ സജിലാലിന്റെ നേതൃത്വത്തിൽ കോളേജ് ക്യാന്റീന് സമീപം ഇരുപത്തിയഞ്ചോളം പേർ ആർഎസ്എസിന്റെ ശാഖയും ആയുധപൂജയും നടത്തുകയായിരുന്നു ഈ സമയം. പൂർവ വിദ്യാർഥികൾ കൂടിയായ എസ്എഫ്ഐ നേതാക്കൾ ഇത്തരം പരിപാടി ഛക്യാമ്പസിൽ നടത്തുന്നത് ശരിയല്ലായെന്ന് പരിചയക്കാരൻ കൂടിയായ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞു. ഇത്‌ വാക്‌തർക്കത്തിൽ എത്തുകയും  ശാഖയിൽ പങ്കെടുത്തിരുന്ന സജിലാൽ ഉൾപ്പെടെയുള്ളവർ എസ്എഫ്ഐ നേതാക്കളെ ആക്രമിക്കുകയുമായിരുന്നു.  കോളേജ് ക്യാമ്പസിൽ ഉണ്ടായ ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.  ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരെ സിപിഐ എം പ്രവർത്തകർ ആക്രമിച്ചുവെന്ന  ആർഎസ്എസ് പ്രചരണം വാസ്തവ വിരുദ്ധമാണ്. ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ച എസ്എഫ്ഐ നേതാക്കളെ ഉൾപ്പെടെ പ്രതിചേർത്ത് കേസെടുക്കാൻ കടയ്ക്കൽ പൊലീസ് നടത്തുന്ന നീക്കം ഉപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിൽ ആയുധപൂജയും ശാഖാപ്രവർത്തനങ്ങളും നടത്തുന്ന ആർഎസ്എസ് അതിൽനിന്ന് പിൻതിരിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പരിപാടികൾ നടത്തുന്നതിന് മാനേജ്മെന്റ് അനുവാദം നൽകരുതെന്നും സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ ആവശ്യപ്പെട്ടു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top