25 April Thursday

കുന്നത്തൂരിൽ 5 വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ശാസ്താംകോട്ട
കനത്തമഴയിൽ കുന്നത്തൂരിൽ അഞ്ച്‌ വീട് ഭാഗികമായി തകർന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് കണ്ടത്തിൽ തറയിൽ കൃഷ്ണൻകുട്ടി, പോരുവഴി നടുവിലേമുറി ആരതി ഭവനിൽ രാജേഷ്, വടക്കൻ മൈനാഗപ്പള്ളി തറയിൽ തെക്കതിൽ സുനിൽകുമാർ, പടിഞ്ഞാറെ കല്ലട വലിയപാടം ചക്കുളം കോളനിയിൽ രാധ, വലിയപാടം നടുവിൽ പടിഞ്ഞാറ്റതിൽ സുരേഷ് എന്നിവരുടെ വീടുകളാണ് തകർന്നത്.ശക്തമായ മഴയെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശൂരനാട് വടക്ക്, തെക്ക്, പടിഞ്ഞാറെ കല്ലട, കുന്നത്തൂർ, പോരുവഴി, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്‌. പള്ളിക്കലാർ കരകവിഞ്ഞൊഴുകി. പുഴയുടെ തീരപ്രദേശങ്ങളിൽ  താമസിക്കുന്നവർക്ക്‌ റവന്യൂ വകുപ്പ്‌ ജാഗ്രതാ നിർദേശം നൽകി. കല്ലടയാറ്റിൽ പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്ന് ബണ്ടിൽ വിള്ളൽ വീണതും ആശങ്ക പരത്തുന്നുണ്ട്. ഇതു വഴിയുള്ള ഗതാഗതം കലക്ടർ നിരോധിച്ചു. നാലുവർഷം മുമ്പ് പൂർണമായും തകർന്ന ബണ്ട് സമീപകാലത്താണ് പുനർനിർമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top