മട്ടന്നൂര്‍
കേന്ദ്രം നിര്‍ത്തലാക്കിയ വാര്‍ധക്യകാല പെന്‍ഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വയോജനങ്ങളുടെ ട്രെയിൻ യാത്രാ ഇളവുകള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ കെ ശൈലജ എഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി. വി എന്‍ സുകുമാരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണ പിള്ള സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി എ എന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് പ്രൊഫ. കെ എ സരള, സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, സംഘാടകസമിതി കണ്‍വീനര്‍ കെ ഭാസ്കരന്‍, ടി ഭരതന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ നാരായണന്‍ (പ്രസിഡന്റ്), കെ ലീല, സതീഷ് കുമാര്‍ പറമ്പന്‍, കെ നാരായണന്‍, എ രാഘവന്‍, ടി വി ലക്ഷ്മി (വൈസ് പ്രസിഡന്റ്), പി കുഞ്ഞിക്കണ്ണന്‍ (സെക്രട്ടറി), എന്‍ ബാലകൃഷ്ണന്‍, പി ഗംഗാധരന്‍, വി എം സുകുമാരന്‍, കെ വി അശോകന്‍, കെ പി ശ്യാമള (വൈസ് പ്രസിഡന്റ്), എ ഒ പ്രസന്നന്‍ (ട്രഷറര്‍).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..