17 December Wednesday

യുവാവിന്റെ കൊലപാതകം ആസൂത്രിതം; പ്രതികളെ റിമാൻഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023
ചിറയിൻകീഴ്
യുവാവിനെ നദീതീരത്തെ റബർ പുരയിടത്തിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ സുജി (32)യെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ കീഴാറ്റിങ്ങൽ സ്വദേശി കടകംപള്ളി ബിജു, കരിച്ചയിൽ സ്വദേശി അനീഷ് എന്നിവരെയാണ് വർക്കല കോടതി റിമാൻഡ് ചെയ്തത്. മുൻവൈരാഗ്യത്തിന്റെ പേരിലാണ്
സുജിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. സുജി പ്രതികളുടെ വീട്ടിൽ അസമയത്ത് എത്തി സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനീഷും കൊല്ലപ്പെട്ട സുജിയും തമ്മിൽ മാസങ്ങൾക്കു മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇവർ പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായാണ് സുജിയെയും കൂട്ടി ശങ്കരമംഗലം ക്ഷേത്ര കടവിനു സമീപത്തെ റബർ തോട്ടത്തിൽ എത്തി മദ്യപിച്ചത്. മദ്യപിച്ച് ലക്കുകെട്ട സുജിയെ വെട്ടുകത്തിയും ചങ്ങലയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെട്ടി പരിക്കേൽപ്പിച്ചതിനുശേഷം സുജിയെ തോട്ടിലേക്ക് എടുത്തിട്ടു. എന്നാൽ, തോട്ടുവക്കത്തുള്ള ചെടിയിൽ പിടിച്ച് കരയിൽ കയറിയ സുജിയെ വീണ്ടും ആക്രമിക്കുകയായിരുന്നു. ശരീരത്തിൽനിന്ന്‌ രക്തം വാർന്നുപോയതും ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണ് സുജിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. 
കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കല്ലമ്പലം പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top