25 April Thursday

മുഖം മിനുക്കാൻ കെഎസ്‌ആർടിസി സർവേ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
മാനന്തവാടി
  കോവിഡ്  കാലത്ത്‌ കെഎസ്ആർടിസി  ബസ്‌ സർവീസുകൾ സംബന്ധിച്ച്‌  സർവേ പുരോഗമിക്കുന്നു. ഓരോ ബസ്‌ സർവീസുകളെ കുറിച്ചും യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ്‌ നടത്തുന്നത്‌. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ  26 ന് പൂർത്തിയാകും. 
   ഓരോ റൂട്ടിലേക്കുള്ള യാത്രക്കാരെക്കുറിച്ചും വിശദമായ വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്. എല്ലാദിവസവും രാവിലെ ആറ്‌  മുതൽ  പകൽ 11  വരെയും പകൽ ‌  3   മുതൽ 7 വരെയുള്ള  തിരക്കേറിയ സമയത്തെ കണക്കും ശേഖരിക്കുന്നുണ്ട്‌. 
   ഓരോ പ്രദേശത്തേക്കും കെഎസ്ആർടിസി ബസ്, പ്രൈവറ്റ് ബസുകൾ, ഓട്ടോ–- ടാക്സി വാഹനങ്ങൾ എന്നിവയിലെ യാത്രക്കാരുടെ എണ്ണവും പ്രത്യേകം ശേഖരിക്കുന്നുണ്ട്.  വിവരശേഖരണം പൂർത്തിയാക്കുന്നതോടെ ഓരോ പോയിന്റുകളിലേക്കുള്ള സർവീസുകൾ കണ്ടെത്താൻ കഴിയും.   മറ്റു വാഹനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണവും തിട്ടപ്പെടുത്തുന്നുണ്ട്.  
   നഷ്ടത്തിലായ യാത്രാ റൂട്ടുകളെ പ്രത്യേകം പരിഗണിച്ച് ലാഭത്തിലാക്കാനും കഴിയും.  കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും പുതിയ സർവേയിലൂടെ കെഎസ്ആർടിസി  മുഖം മിനുക്കാനും കൂടുതൽ ജനകീയമാക്കാനും കഴിയുമെന്നും കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top