20 April Saturday
കോൺ.–ബിജെപി സംഘടിത കലാപശ്രമം

117 പേർക്കെതിരെ കേസെടുത്തു‌

സ്വന്തം ലേഖകൻUpdated: Thursday Sep 17, 2020
പാലക്കാട് 
കോവിഡ്‌ സമ്പർക്ക വ്യാപനം വര്‍ധിപ്പിക്കാൻ‌ സംഘടിതകലാപം നടത്തുന്ന 117 കോൺഗ്രസ്–- ബിജെപി പ്രവർത്തകർക്കെതിരെ കേസ്‌. കോവിഡ് മാനദണ്ഡം ലംഘിച്ച് കലക്ടറേറ്റ് മാർച്ച്, ദേശീയപാത ഉപരോധം, പ്രതിഷേധ പ്രകടനം എന്നിവ നടത്തിയതിനാണ്‌ കേസുകൾ രജിസ്റ്റർ ചെയ്തത്. 
കെഎസ്‌യു –-യൂത്ത് കോൺഗ്രസ് 47, എംഎസ്എഫ് 15, യുവമോർച്ച–- മഹിളാ മോർച്ച 55 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഇവയിൽ അറസ്റ്റ് രേഖപ്പെടുത്തി.  കലാപമുണ്ടാക്കാൻ ശ്രമം, പകർച്ചവ്യാധി നിയമ ലംഘനം എന്നിവ ചേർത്താണ് കേസെടുത്തത്. സെപ്‌തംബർ 11 മുതലുള്ള കണക്കാണിത്‌. 
ചൊവ്വാഴ്ച യുവമോർച്ച നടത്തിയ മാർച്ചിൽ ആറ് പൊലീസുകാർക്ക്‌ പരിക്കേറ്റു. സംസ്ഥാന സർക്കാരിനെതിരായ സമരമെന്ന പേരിൽ യുഡിഎഫ്‌, ബിജെപി പ്രവർത്തകർ നാട്ടിൽ ബോധപൂർവം അക്രമം നടത്തുകയാണ്‌. കലക്ടറേറ്റ് മാർച്ചിൽ പൊലീസിനെ ആക്രമിച്ചു‌.  
ജില്ലാ കേന്ദ്രത്തിൽ നിരവധി സമരങ്ങളാണ് നടന്നത്. പ്രതിഷേധ പ്രകടനങ്ങൾക്ക്‌ ആളുകൾ കൂട്ടമായി എത്തുന്നു. ഉറവിടമറിയാത്ത രോഗബാധ കൂടുതലുള്ള വടക്കന്തറ, മേലാമുറി, പട്ടിക്കര, അയ്യപുരം ഈസ്റ്റ് എന്നീ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ബിജെപി മാർച്ചുകളിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. ഈ പ്രദേശങ്ങളെല്ലാം കണ്ടെയ്‌ൻമെന്റ്‌ സോണാണ്. 
പ്രവർത്തകർ കോവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top