29 March Friday
ഒരു മാസം 3,686 പോസിറ്റീവ്‌

സമ്പർക്ക രോഗികൾ 2,286

സ്വന്തം ലേഖകൻUpdated: Thursday Sep 17, 2020
പാലക്കാട്‌
ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 2,286 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ സമ്പർക്കത്തിലൂടെ. ആഗസ്‌ത്‌ 16 മുതൽ സെപ്‌തംബർ 16വരെയുള്ള കണക്കാണിത്‌. 3,686 പേർക്കാണ്‌ ഇക്കാലയളവിൽ രോഗം ബാധിച്ചത്‌. 
രോഗബാധിതരിൽ 719 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കരോഗം തുടർച്ചയായി വർധിക്കുന്നത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നു‌. ലോക്ക്‌ഡൗൺ ഇളവുകളുടെ മറവിൽ കോവിഡ്‌ ജാഗ്രത കൈവിടുന്നതാണ്‌‌ രോഗവ്യാപനത്തിന്‌ കാരണമായത്‌. 
യുഡിഎഫും ബിജെപിയും ഇവരെ അനുകൂലിക്കുന്ന സംഘടനകളും കോവിഡ്‌ നിർദേശം ലംഘിച്ച്‌ നടത്തുന്ന സമരകോലാഹലം ഉണ്ടാക്കുന്ന സാഹചര്യം കൂടുതൽ വഷളാക്കുകയാണ്‌. ഒരുമാസത്തിനിടെ ജില്ലയിലെ ഏറ്റവും വലിയ രോഗവ്യാപനമാണ്‌ ഉണ്ടായത്‌. 
വിദേശത്തുനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും വന്നവരെ കൂടാതെ ജില്ലയ്‌ക്കകത്തും രോഗം പടരുന്നു. ‌സെപ്‌തംബറിൽമാത്രം ആറ്‌‌ ദിവസം സമ്പർക്ക രോഗികളുടെ എണ്ണം 100 കടന്നു. സെപ്‌തംബർ എട്ടിന്‌ 136, പത്തിന്‌ 118, 12ന്‌ 113, 13ന്‌ 174, 14ന്‌ 120, 16ന്‌ 160 എന്നിങ്ങനെയാണ്‌ കണക്ക്‌. ഉറവിടമറിയാത്തവരുടെ എണ്ണവും വർധിക്കുന്നു‌.  ജില്ലയിൽ ചെറുതും വലുതുമായ നിരവധി ക്ലസ്‌റ്ററാണ്‌ രൂപപ്പെട്ടത്‌. പട്ടാമ്പി, മണ്ണാർക്കാട്‌, എലപ്പുള്ളി, പുതുനഗരം, ആലത്തൂർ താലൂക്ക്‌ ആശുപത്രി, കോങ്ങാട്‌, പുതുപ്പരിയാരം, കൽപ്പാത്തി, പാലക്കാട്‌ ടൗൺ, ഒറ്റപ്പാലം സബ്‌ ജയിൽ, കഞ്ചിക്കോട്‌ എന്നിവിടങ്ങളിൽ സമ്പർക്കരോഗം വ്യാപകമായി. ഇവിടങ്ങളിലെ പല വാർഡും ഇപ്പോഴും കണ്ടെയ്‌ൻമെന്റ്‌ സോണാണ്‌.
ആരോഗ്യപ്രവർത്തകരിലും രോഗവ്യാപനം കൂടുന്നു‌. പാലക്കാട്‌ നഗരത്തിൽ രണ്ട്‌ സ്വകാര്യ ആശുപത്രികളിൽ ഒപി നിർത്തേണ്ടിവന്നു. ജില്ലാ ആശുപത്രി, പാലക്കാട്‌ മെഡിക്കൽ കോളേജ്‌, ആലത്തൂർ താലൂക്ക്‌ ആശുപത്രി, പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top