20 April Saturday

നൃത്തവും നാടകവുമായി കുടുംബശ്രീ കലാജാഥ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

രംഗശ്രീ കലാസംഘം ചാത്തന്നൂരിൽ നൃത്തശിൽപ്പം അവതരിപ്പിക്കുന്നു

കൊല്ലം
സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഉൾപ്പെടെ അവതരിപ്പിക്കുന്ന നാടകവും നൃത്തശിൽപ്പവുമായി കുടുംബശ്രീയുടെ രംഗശ്രീ കലാജാഥ പര്യടനം തുടങ്ങി. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി. 12 കലാകാരികൾ ഉൾപ്പെട്ട കലാജാഥ നാലുദിവസം ജില്ലയിൽ പര്യടനം നടത്തും. 19ന് സമാപിക്കും.തേവള്ളി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്‌തു. മയ്യനാട്, പരവൂർ മുനിസിപ്പാലിറ്റി, ചാത്തന്നൂർ, ഇളമ്പള്ളൂർ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചു. പരവൂർ മുനിസിപ്പൽ പാർക്കിൽ ചെയർപേഴ്‌സൺ പി ശ്രീജയും ചാത്തന്നൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയനും ഇളമ്പള്ളൂരിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലുംവിളയും സിഡിഎസ് ചേയർപേഴ്‌സൺ ശ്രീലത മയ്യനാട്ടും ഉദ്ഘാടനംചെയ്തു. നൃത്തശില്‍പ്പത്തിന്റെ  രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കരിവള്ളൂർ മുരളിയാണ്. ‘കേരള വർത്തമാനം' നാടകത്തിന്റെ രചന കരിവള്ളൂർ മുരളിയും  സംവിധാനം  റഫീഖ് മംഗലശേരിയും നിർവഹിച്ചു.
ജാഥ ഇന്ന്‌: പൂയപ്പള്ളി, ഇടമുളയ്ക്കൽ, ചടയമംഗലം, കടയ്ക്കൽ, അഞ്ചൽ 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top