ശാസ്താംകോട്ട
കെഎസ്എം ഡിബി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക ടി വിജയകുമാരിയുടെ പത്താമത് അനുസ്മരണം വെള്ളി രാവിലെ പത്തിന് കോളേജിൽ നടക്കും. ഫിസിക്സ് ഡിജിറ്റൽ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങ് പിന്നാക്ക വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഉദ്ഘാടനംചെയ്യും. മുൻ എംപി കെ സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കെ സി പ്രകാശ് അധ്യക്ഷനാകും.തുടർന്ന് ഇന്റർകൊളീജിയറ്റ് ഫിസിക്സ് ക്വിസ് മത്സരം. കേരള സർവകലാശാലയുടെ പരിധിയിലുള്ള കോളേജുകൾ,എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിൽനിന്ന് രണ്ടുപേരടങ്ങുന്ന ടീമുകൾ പങ്കെടുക്കും. വിരമിച്ച അധ്യാപകർ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണംചെയ്യും. പ്രൊഫ. ടി വിജയകുമാരി ഫൗണ്ടേഷനും ഫിസിക്സ് വിഭാഗവും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..