19 April Friday
കൽപ്പറ്റ നഗരസഭ

വാർഷിക പദ്ധതി അംഗീകരിക്കാതെ 
കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
 
കൽപ്പറ്റ 
നഗരസഭയുടെ  2023-–-24 വർഷത്തെ പദ്ധതിക്ക്‌ കൗൺസിൽ അംഗീകാരം ലഭിച്ചില്ല.  അപാകം പരിഹരിച്ച് പദ്ധതിക്ക്‌ അംഗീകാരം നൽകാൻ  വീണ്ടും കൗൺസിൽ യോഗം ചേരും. വാർഷിക പദ്ധതി സുതാര്യമല്ലെന്നും ഫണ്ടുകൾ സംബന്ധിച്ച് വ്യക്തതയില്ലെന്നും പല ഡിവിഷനുകളെയും അവഗണിച്ചെന്നും എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുന്തിയ പരിഗണന നൽകേണ്ട കാര്യങ്ങൾപോലും പദ്ധതിയിൽ ഇല്ല. വീട് റിപ്പയർ,  ഗ്രാമപ്രദേശങ്ങളിലേക്ക് സ്ട്രീറ്റ് ലൈറ്റിനുള്ള സൗകര്യമൊരുക്കൽ, രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കൽ എന്നിവയ്‌ക്കൊന്നും പദ്ധതിയിൽ വേണ്ട വകയിരുത്തലുകൾ ഉണ്ടായില്ല. വാർഡുകളോടുള്ള അവഗണനയിൽ ഭരണ പ്രതിപക്ഷ ഭേദം ഇല്ലാതെ അംഗങ്ങൾ പ്രതിഷേധിച്ചു. അപാകം പരിഹരിച്ച് പദ്ധതി അംഗീകരിക്കുന്നതിന് വെള്ളിയാഴ്‌ച വീണ്ടും കൗൺസിൽ യോഗം ചേരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top