20 April Saturday
ജില്ലാ സമ്മേളനം

സിഡി പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അനീഷ് പാറശാല നിർമിച്ച ‘പാറും ചെങ്കൊടി’ എന്ന സിഡി സംസ്ഥാന സെക്രട്ടറി 
കോടിയേരി ബാലകൃഷ്ണൻ പ്രകാശിപ്പിക്കുന്നു

പാറശാല
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സിപിഐ എം കൊടവിളാകം ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ പാറശാല മേഖലാ ജോയിന്റ്‌ സെക്രട്ടറിയുമായ അനീഷ് പാറശാല നിർമിച്ച ‘പാറും ചെങ്കൊടി’ എന്ന സിഡി  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകാശിപ്പിച്ചു. 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
ഏഴ് വി‌‌പ്ലവ ഗാനമടങ്ങിയ സിഡിയിലെ ഗാനങ്ങൾ രചിച്ചത് ചുനക്കര രാമൻകുട്ടി , മുരുകൻ കാട്ടാക്കട ,ഡോ. ബിജുബാലകൃഷ്ണൻ, ബി സുരേഷ് എന്നിവരാണ്. എം ജി ശ്രീകുമാർ, മുരുകൻ കാട്ടാക്കട, അൻവർ സാദത്ത്, ജോസ് സാഗർ, അഖില ആനന്ദ്, സനിൽ കൊല്ലങ്കോട് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top