27 April Saturday

വാമനപുരം മണ്ഡലത്തിലെ രോഗികൾക്ക് 25.51 ലക്ഷം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
വെഞ്ഞാറമൂട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വാമനപുരം മണ്ഡലത്തിലെ വിവിധ വില്ലേജുകളിലെ കഷ്ടതയനുഭവിക്കുന്ന 129 രോഗികൾക്കായി 25,51000 രൂപ അനുവദിച്ചു. ആനാട് -28, കല്ലറ- 15, കുറുപുഴ -5, നെല്ലനാട്- 16, പാലോട് -6, പനവൂർ -7, പാങ്ങോട്- 15, പുല്ലമ്പാറ -20, തെന്നൂർ -8, വാമനപുരം- 9 എന്നിങ്ങനെയാണ് അനുവദിച്ചത്.
വിവിധ രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായത്തിനായി അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം.അപേക്ഷകർ അപേക്ഷയോടൊപ്പം ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റും റേഷൻ കാർഡ്‌, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും  ഉൾപ്പെടുത്തണം.
പട്ടിക ജാതി-വർഗ വകുപ്പ് മന്ത്രിയുടെ ചികിത്സാ സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് തലങ്ങളിലുള്ള ഓഫീസ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന ഡി കെ മുരളി എംഎൽഎയുടെ ഓഫീസിൽനിന്ന് സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക്: 9656727034.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top