26 April Friday

വീണ്ടും കാട്ടാന ആക്രമണം; 
പൊറുതിമുട്ടി പ്ലാന്റേഷന്‍ തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
ചാലക്കുടി
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി വീണ്ടും കാലടി പ്ലാന്റേഷൻ തൊഴിലാളികൾ. പ്ലാന്റേഷന്റെ റബ്ബർ തോട്ടത്തിലാണ് കാട്ടാനകളുടെ ആക്രമണം രൂക്ഷമായത്. 
ആനയുടെ ആക്രമണത്തിൽനിന്നും ഓടിരക്ഷപ്പെടുന്നതിനിടെ നിലത്തുവീണ് ഒരു തൊഴിലാളിക്ക് പരിക്കേറ്റു. മുന്നൂർപ്പിള്ളി കുഴിപ്പറമ്പിൽ ഷാജുവിനാണ് പരിക്കേറ്റത്. 
ഇയാളെ കല്ലാല എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളടക്കമുള്ള അഞ്ച് തൊഴിലാളികൾ ടാപ്പിങ്‌ നടത്തുന്നതിനിടെയാണ് ദൂരെനിന്ന്‌ കാട്ടാനക്കൂട്ടമെത്തിയത്. ഇവരുടെ അടുത്തേക്ക് മൂന്ന് ആനകൾ പാഞ്ഞുവന്നു. എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഷാജു വീണത്. രണ്ടുദിവസം മുമ്പ് വെറ്റിലപ്പാറയിലെ നഴ്‌സറിയിലെത്തിയ ആന മറ്റൊരു തൊഴിലാളിക്കുനേരെ പാഞ്ഞടുത്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top