മലപ്പുറം
കുട്ടികളുടെ അഞ്ച്, 15 വയസുകളിലെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷനും ആധാർ -മൊബൈൽ നമ്പർ ലിങ്കിങ്ങും ഊർജിതമാക്കാൻ ആധാർ മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. ബയോമെട്രിക് അപ്ഡേഷൻ ചെയ്യാൻ സ്കൂളുകളിൽ ക്യാമ്പ് നടത്തും. നിർബന്ധിത ആധാർ അപ്ഡേഷൻ ഡിസംബർ 14 വരെ അക്ഷയ ഉൾപ്പെടെയുള്ള എൻറോൾമെന്റ് ഏജൻസികൾ വഴി സൗജന്യമായിരിക്കും.
യോഗത്തിൽ എഡിഎം എൻ എം മെഹറലി അധ്യക്ഷനായി. യുഐഡിഎഐ പ്രൊജക്ട് മാനേജർ ശിവൻ, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ കെ ജി ഗോകുൽ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..