18 December Thursday

സഹൃദയവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023
തൃശൂർ
വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ചവർക്കുള്ള സഹൃദയവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു.  എം വി ശ്രേയാംസ്‌ കുമാർ, ടി എൻ പ്രതാപൻ എംപി, ആലങ്കോട്‌ ലീലാകൃഷ്‌ണൻ, ഡോ. ഇ ദിവാകരൻ, വെള്ളിത്തിരുത്തി ഉണ്ണിനായർ, ഡോ. ഡെയ്‌സൺ പാണേങ്ങാടൻ എന്നിവർക്കാണ്‌ അവാർഡ്‌. 10,000രൂപയും ഫലകവും പ്രശസ്‌തിപത്രവുമാണ്‌ അവാർഡ്‌. 27ന്‌ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഡോ. ഷൊർണൂർ കാർത്തികേയൻ, ബേബി മൂക്കൻ, പ്രൊഫ. വി എ വർഗീസ്‌, രവി പുഷ്‌പഗിരി, ഉണ്ണികൃഷ്‌ണൻ പുലരി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top