28 March Thursday

ഭൂപതിവ്‌ ചട്ടഭേദഗതിക്കായി 
കർഷകസമരം 55 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

നെടുങ്കണ്ടം താലൂക്ക്‌ ഓഫീസിനുമുന്നിൽ ധർണ എഐകെഎസ് അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം 
എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി
മലയോര കർഷകർക്ക്‌ പ്രതിസന്ധി സൃഷ്ടിക്കുന്ന ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കർഷക പ്രതിഷേധം. തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായാണ്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 55 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചത്‌. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടം അടിയന്തരമായി ഭേദഗതി ചെയ്യുക, ജില്ലയിലെ അവശേഷിക്കുന്ന ഭൂപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുക, കൃഷിയിടങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമം അവസാനിപ്പിക്കുക, ഇനിയും കിട്ടാത്തവർക്ക് പട്ടയം നൽകുക, കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു താലൂക്ക്‌, വില്ലേജ്‌ ഓഫീസുകൾക്കുമുന്നിൽ ബഹുജന ധർണ സംഘടിപ്പിച്ചത്.
    തൊടുപുഴ താലൂക്ക്‌ ഓഫീസിനുമുന്നിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, അടിമാലി വില്ലേജ്‌ ഓഫീസിനുമുന്നിൽ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, നെടുങ്കണ്ടം താലൂക്ക്‌ ഓഫീസിനുമുന്നിൽ എഐകെഎസ് അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം എം എം മണി എംഎൽഎ, രാജാക്കാട്‌ വില്ലേജ്‌ ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ, മൂലമറ്റം വില്ലേജ്‌ ഓഫീസ്‌ സമരം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി മേരി, കൊന്നത്തടി വില്ലേജ്‌ ഓഫീസ്‌ ധർണ കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി, ഇടുക്കി താലൂക്ക്‌ ഓഫീസ്‌ സമരം ജില്ലാ പ്രസിഡന്റ്‌ സി വി വർഗീസ്‌, പീരുമേട്‌ താലൂക്ക്‌ ഓഫീസ്‌ സമരം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ, കട്ടപ്പന വില്ലേജ്‌ ഓഫീസ്‌ സമരം മുൻ എംപി അഡ്വ. ജോയ്‌സ്‌ ജോർജ്‌, ദേവികുളം താലൂക്ക്‌ ഓഫീസിനു മുന്നിൽ സമരം അഡ്വ. എ രാജ എംഎൽഎ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
      ആനച്ചാലിൽ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ടി കെ ഷാജി, ആനവിരട്ടിയിൽ ഏരിയ പ്രസിഡന്റ്‌ കെ ബി വരദരാജൻ, പള്ളിവാസലിൽ ഏരിയ സെക്രട്ടറി കെ ജി ബാബു, മാങ്കുളത്ത് എ പി സുനിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. ഇരട്ടയാറിൽ ഏരിയ സെക്രട്ടറി സണ്ണി പാറക്കണ്ടം, കാഞ്ചിയാറിൽ പ്രസിഡന്റ്‌ മാത്യു ജോർജ്‌, മണക്കാട്ടിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ, പുറപ്പുഴയിൽ എം പത്ഭമനാഭൻ, ഇടവെട്ടിയിൽ എം എം മാത്യു എന്നിവർ  ഉദ്ഘടാനം ചെയ്തു. ഉടുമ്പന്നൂരിൽ പികെഎസ്‌ സംസ്ഥാന കമ്മിറ്റിയംഗം കെ എസ്‌ രാജൻ,  കരിമണ്ണൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി എൻ സദാനന്ദൻ,  കോടിക്കുളത്ത്‌ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ അഡ്വ. ജി സുരേഷ്‌കുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്തു. വണ്ടൻമേട്ടിൽ കർഷകസംഘം ഏരിയ സെക്രട്ടറി കെ സോമശേഖരൻ, അയ്യപ്പൻകോവിലിൽ പ്രസിഡന്റ് എ എൽ ബാബു, പുറ്റടിയിൽ  ഏരിയ കമ്മിറ്റിയംഗം ജോൺസൺ സ്കറിയ എന്നിവർ ഉദ്ഘാടനം ചെയ്തു. 
    ദേവികുളത്ത്‌ സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി, മൂന്നാറിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി ശശികുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ഏലപ്പാറയിൽ സിപിഐ എം ചെമ്മണ്ണ് ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ, പെരുവന്താനത്ത്‌ കർഷകസംഘം ഏരിയ സെക്രട്ടറി ബേബി മാത്യു എന്നിവർ ഉദ്‌ഘാടനംചെയ്‌തു. മഞ്ജുമലയിൽ കർഷകസംഘം പീരുമേട് ഏരിയ സെക്രട്ടറി എസ് രാജേന്ദ്രൻ, പെരിയാറിൽ ഏരിയ ട്രഷറർ എം എസ് വാസു, കുമളിയിൽ ഏരിയ കമ്മിറ്റിയംഗം ജോസ് അഴകത്തേൽ, കരുണാപുരത്ത്‌ ഏരിയ സെക്രട്ടറി വി പി ശങ്കരക്കുറുപ്പ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
    കുടയത്തൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, വെള്ളിയാമറ്റത്ത്‌ ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ആലക്കോട് ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, മുട്ടത്ത്‌ കർഷകസംഘം ഏരിയ സെക്രട്ടറി പി ഡി സുമോൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
 മറയൂരിൽ കർഷകസംഘം ഏരിയ ജോയിന്റ്‌ സെക്രട്ടറി കെ രാജു, കീഴാന്തൂരിൽ ഏരിയ കമ്മിറ്റിയംഗം എം ആർ ഹരിദാസ്‌, കാന്തല്ലൂരിൽ കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എ എസ്‌ ശ്രീനിവാസൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. രാജകുമാരിയിൽ കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി എ കുഞ്ഞുമോൻ, ബൈസൺവാലിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു. 
    കഞ്ഞിക്കുഴിയിൽ ഏരിയ കമ്മിറ്റിയംഗം എസ് ശ്രീകാന്ത്, മുരിക്കാശേരിയിൽ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ തങ്കമണിയിൽ എം ജെ ജോൺ, ഉപ്പുതോട്ടിൽ ഇ എൻ ചന്ദ്രൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. പൂപ്പാറയിൽ എച്ച്ആർടിടി യൂണിയൻ ജനറൽ സെക്രട്ടറി സെക്രട്ടറി വി എൻ മോഹനൻ, ശാന്തൻപാറയിൽ സേനാപതി ശശി, കാന്തിപ്പാറയിൽ സേനാപതി പഞ്ചായത്ത് പ്രസിഡന്റ്‌ തിലോത്തമ സോമൻ എന്നിവർ ഉദ്ഘാടനം ചെയ്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top