13 July Sunday

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

വെഞ്ഞാറമൂട് > തേമ്പാമൂട്ടിൽ കോൺഗ്രസുകാർ അരുംകൊല ചെയ്ത ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. ഫോറൻസിക് സർജൻ ഡോ. സീന, ഡോ. സജിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൊലീസ് കണ്ടെടുത്ത ആയുധങ്ങൾ തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് മൊഴിയിലൂടെ ഉറപ്പാക്കി. ജില്ലാ പൊലീസ് മേധാവി ബി അശോകൻ, ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ് വൈ സുരേഷ് എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്. 

 
കൊലപാതകം നടന്ന തേമ്പാമൂട്ടിൽ ഫോറൻസിക് ഡോക്ടർമാർ അടുത്തയാഴ്ചയെത്തും.  പ്രധാന പ്രതികളായ കോൺഗ്രസ് നേതാവ് ഉണ്ണി, അൻസർ എന്നിവരെ 17 ന് ജയിലിലേക്ക് മാറ്റും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top