11 May Saturday

ഇവര്‍ ഭൂമിയുടെ അവകാശികൾ

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020
 
തിരുവനന്തപുരം 
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ 500 പേർക്കുകൂടി സ്വന്തമായി ഭൂമി. ഇതോടെ ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ജില്ലയിൽമാത്രം ഭൂരഹിതർക്ക്‌ വിതരണംചെയ്‌ത പട്ടയങ്ങള്‍ 2004 ആയി. തലമുറകളായി ഭൂമി കൈവശംവച്ച്‌ അനുഭവിക്കുന്നവരും പട്ടയമോ മറ്റു രേഖകളോ ഇല്ലാതിരുന്നവരുമായ പാവങ്ങളുടെ സ്വപ്‌നങ്ങളാണ് ഇതുവഴി സാക്ഷാൽക്കരിക്കപ്പെട്ടത്‌. ജില്ലാതല പട്ടയവിതരണം കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. 
മണക്കാട് ബണ്ട് പുറമ്പോക്കിൽ താമസിച്ച 75 പേർക്ക് മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഭൂമി ലഭിക്കുന്നത്. വി കെ പ്രശാന്ത് എംഎൽഎ, കലക്ടർ നവ്‌ജ്യോത് ഖോസ എന്നിവർ പങ്കെടുത്തു. 
താലൂക്ക് അടിസ്ഥാനത്തിൽ നടന്ന ചടങ്ങിൽ ഓരോ നിയോജക മണ്ഡലത്തിലെയും രണ്ടുപേർക്കുവീതം എംഎൽഎമാർ പട്ടയങ്ങൾ കൈമാറി. ശേഷിക്കുന്നവർക്ക് 17 മുതൽ വില്ലേജ്, താലൂക്ക് ഓഫീസുകൾവഴി വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ രാവിലെമുതൽ ഉച്ചവരെ അഞ്ചും ഉച്ചകഴിഞ്ഞ്‌ അഞ്ചും എന്ന ക്രമത്തിൽ പത്തുപേർക്കുവീതമാകും പട്ടയവിതരണം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top