26 April Friday

തകരാത്ത ശംഖുംമുഖം റോഡൊരുങ്ങും

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020

തിരുവനന്തപുരം

കടലെടുക്കുന്ന ശംഖുംമുഖം ബീച്ച് റോഡ് ഇനി പഴയകഥയാകും. ഇനിയൊരു തകർച്ച ഒഴിവാക്കാൻതക്ക വിധം സംരക്ഷണ ഭിത്തി അടക്കമാണ്‌ റോഡ്‌ പുനർനിർമിക്കുന്നത്‌.  സംരക്ഷണ ഭിത്തിയുടെയും റോഡിന്റെയും പുനർനിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ്‌വഴി ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷങ്ങളിലെ അതിരൂക്ഷ കടലാക്രണത്തിലാണ്‌ റോഡ്‌ തകർന്നത്‌. ഇതിന്റെ മാതൃക കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (സിആർആർഐ)  തയ്യാറാക്കിയത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 5.39 കോടി രൂപ അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്‌. തീര റോഡിലാകും നൂതന സാങ്കേതികവിദ്യയിൽ സംരക്ഷണ ഭിത്തി നിർമിക്കുക. ശംഖുംമുഖത്തുനടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. വി എസ് ശിവകുമാർ എംഎൽഎ, മേയർ കെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top